ഉസ്മാന് ദാരിമി സംസാരിക്കുന്നു |
കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് സെന്റര്‍ ത്രൈമാസ ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായി സിറ്റി മേഖല ആദര്‍ശ ക്യാമ്പയിന് സമാപനം സിറ്റി സംഘം ഓടിറ്റൊരിയത്തില്‍ വെച്ച് നടന്നു.സമാപന സമ്മേളനം അഷ്റഫ് ഫൈസി കിനിയയുടെ അധ്യക്ഷതയില്‍ കേന്ദ്ര വൈസ്:പ്രസിഡന്റ് മുസ്തഫ ദാരിമി ഉല്‍ഘാടനം ചെയ്തു.കേന്ദ്ര ട്രഷറര്‍ ഇ.എസ്സ്.അബ്ദു റഹ്മാന് ഹാജി,സെക്രട്ടറിമാരായ അബ്ദുല്‍ ഗഫൂര്‍ ഫൈസി, ഇഖ്ബാല്‍ മാവിലാടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേന്ദ്ര പ്രസിഡന്റ് ഉസ്മാന് ദാരിമി വിഷയാവതരണം നടത്തി. അയൂബ് പുതുപ്പരംബ് സ്വാഗതവും സാദിഖ് നന്ദിയും ആശംസിച്ചു.