കല്‍പ്പറ്റ: ജനുവരി 9 മുതല്‍ 13 വരെ പി എം എസ് എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ 50-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം ജില്ലാ സ്റ്റുഡന്റ്‌സ് ഫോറം സംഘടിപ്പിച്ച വാഹനജാഥ ആരംഭിച്ചു. വെങ്ങപ്പള്ളിയില്‍ നടന്ന ഉദ്ഘാടന പൊതുയോഗത്തില്‍ മൂസ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട്, ബീരാന്‍കുട്ടി ബാഖവി, ജഅ്ഫര്‍ ഹൈത്തമി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഹാമിദ് റഹ്മാനി, അബ്ദുറഹ്മാന്‍ വാഫി, ജംഷാദ് മാസ്റ്റര്‍, കെ എ നാസര്‍ മൗലവി സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം ഒന്നാം ദിവസം വെള്ളമുണ്ടയില്‍ സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ആലി ഹാജി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി.