ദോഹ: പ്രവാചകന്‍ മുഹമ്മദ് (സ്വ)യുടെ ജീവിതവും സന്ദേശവും ഉള്കൊള്ളിച്ചുകൊണ്ട് ഒരു വമ്പിച്ച ദ്രശ്യാവിഷ്കാര പരമ്പര നിര്‍മ്മിക്കുന്നു. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അല്‍നൂര്‍ ഹോള്‍ഡിംഗ് ആണ് നൂറുകോടി ഡോളര്‍ ചിലവില്‍ ഇത് നിര്‍മ്മിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് 15 ലക്ഷം ഡോളറില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച തുകയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഏഴ് പരമ്പരകളായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാചക ദ്രശ്യാവിഷ്കാരം മുഴുവനും തന്നെ ഇസ്‌ലാമിക നിയമങ്ങളെയും പണ്ഡിതന്മാരുടെ ഉപദേശ നിര്‍ദേശങ്ങളെയും മാനിച്ഛവും നിര്‍മ്മിക്കുക എന്നും സ്ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായതായും അല്‍നൂര്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാന്‍ അഹ്മദ് അല്‍ ഹാഷിമി അറിയിച്ചു.
അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ മേധാവി ഷെയ്ഖ് യൂസുഫുല്‍ ഖറദാവിയുടെ പൂര്‍ണ്ണ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തികള്‍ പുരോഗമിക്കുക. പ്രവാചക തിരുമേനി (സ്വ)യുടെ രൂപങ്ങള്‍ ഈ ദ്രശ്യാവിഷ്കാരത്തില്‍ ഉണ്ടാവുകയില്ല. ഇംഗ്ലീഷിലായിരിക്കും ഇത് ആദ്യം ഇറങ്ങുക എന്നും പിന്നീട് ലോകത്തെ മറ്റു പ്രമുഖ ഭാഷകളിലേക്കുകൂടി മൊഴിമാറ്റം നടത്തുമെന്നും കമ്പനി അതിക്രതര്‍ അറിയിച്ചു.
ഇസ്ലാമോഫോബിയയും പ്രവാചകന്‍ മുഹമ്മദ് (സ്വ)യോടുള്ള അവഹേളനങ്ങളും ഇസ്ലാമിക വിരുദ്ധര്‍ ആഗോളതലത്തില്‍ സജീവമായി നടത്തുകയും മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്ന അവസരത്തില്‍ ഇത്തരം ഒരു ഉദ്ധ്യമത്തിന് മുതിരുന്ന അല്‍നൂര്‍ ഹോള്‍ഡിംഗ് കമ്പനിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്.