എടപ്പാള്‍: സമസ്ത പ്രസിഡന്റ് ശൈഖുനാ സി. കോയക്കുട്ടി മുസ്‌ലിയാര്‍ക്ക് വട്ടംകുളം പഞ്ചായത്ത് സുന്നി കോ- ഓഡിനേഷന്‍ കമ്മിറ്റി സ്വീകരണം നല്‍കി.
സി.എം. ബഷീര്‍ ഫൈസി ആനക്കര അധ്യക്ഷത വഹിച്ചു. ബാപ്പു ഹാജി പ്രസിഡന്റിനെ ആദരിച്ചു. യോഗം അബ്ദുള്‍ ഗഫൂര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. കാളമ്പാടി ഉസ്താദ് അനുസ്മരണം സ്വാലിഹ് അന്‍വരി നിര്‍വ്വഹിച്ചു. മുജീബ് ഫൈസി, ഖാസിം ഫൈസി പോത്തന്നൂര്‍, അസീസ് മൗലവി, പത്തില്‍ അശറഫ്, അബ്ദുല്ലക്കുട്ടി, മുഹമ്മദ് ഹാജി, ബക്കര്‍ ഹാജി, കെ. മൊയ്തു ഹാജി, കുഞ്ഞിപ്പ ഹാജി, അബ്ദുള്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, നസീര്‍ ബാഖവി എന്നിവര്‍ പ്രസംഗിച്ചു.