ജിദ്ദ നാഷണല്‍ ഗാര്‍ഡ് ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് അന്ത്യം. ഇന്ന് അസര്‍ നിസ്‌കാരാനന്തരം മസ്ജിദുല്‍ ഹറാമില്‍ ജനാസ നിസ്‌കരിച്ച് അല്‍അദ്ല്‍ ഖബര്‍സ്താനില്‍ മറവുചെയ്യും.
1926 ല്‍ അല്‍ഖസീമിലാണ് അദ്ദേഹം ജനിച്ചത്. 1965 ലാണ് രാജാവ് ഇദ്ദേഹത്തെ ഹറം ഇമാമായി നിയമിച്ചത്. 2001 സ്വന്തം ഇഷ്ടപ്രകാരം വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഊദി ഉന്നത പണ്ഡിത സഭാംഗവും റാബിത്വ ഫിഖ്ഹ് അക്കാദമി മെമ്പറുമാണ്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.