SYS 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ബുധനാഴ്ച; അനന്തപുരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ണ്ണം

തിരുവനന്തപുരം: ബുധനാഴ്ച ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാംവാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ണമായി വരുന്നതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.
സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് കല്ലമ്പലം അല്‍ഇര്‍ഫാന്‍ ഓഡിറ്റോറിയം, കടുവയില്‍ കെ.ടി.എം.എ.ഓഡിറ്റോറിയം, ആറ്റിങ്ങല്‍ ടൗണ്‍ഹാള്‍, കോരാണി കെ.എം.രേവതി ഓഡിറ്റോറിയം, തോന്നക്കല്‍ കെ.എം.സഫാ ഓഡിറ്റോറിയം, പാളയം സി.എഛ്.സെന്റര്‍, മേലെതമ്പാനൂര്‍ സമസ്ത ജൂബിലി സൗധം, ചാല ഖുതുബുഖാന, വള്ളക്കടവ് അറഫ ഓഡിറ്റോറിയം, കമലേശ്വരം ഓഡിറ്റോറിയം, കണിയാപുരം ഇര്‍ശാദിയ്യ അറബിക് കോളെജ് എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
നഗരത്തിലെയും പരിസരത്തെയും പ്രധാന മഹല്ലു ജമാഅത്തുകളായ ആലംകോട് വലിയപള്ളി, ആറ്റിങ്ങല്‍ ജുമുഅത്ത് പള്ളി, കഴക്കൂട്ടം ജുമുഅത്ത് പള്ളി, കാര്യവട്ടം ജമുഅത്ത് പള്ളി, കേശവ ദാസ്യപുരം വലിയപള്ളി, പാളയം ജമുഅത്ത് പള്ളി മസ്ജിദ് ഹാള്‍, തമ്പാനൂര്‍ പള്ളി, ചാല ജുമുഅത്ത് പള്ളി, അടുക്കളങ്ങര പള്ളി, ബീമാപള്ളി, മണക്കാട് ജമുഅത്ത് പള്ളി എന്നിവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
വടക്ക് ഭാഗങ്ങളില്‍ നിന്നുവരുന്ന പ്രതിനിധികള്‍ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള നാഷണല്‍ഹൈവെയിലെ പ്രധാന പള്ളികളില്‍ കൗകര്യമൊരുക്കും. സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനും പ്രവര്‍ത്തകര്‍ക്ക് വിശ്രമം, പ്രാഥമിക കാര്യങ്ങള്‍ എന്നിവക്ക് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ഭക്ഷണത്തിന് സഞ്ചരിക്കുന്ന കേറ്ററിംഗ് സൗകര്യം ലഭ്യമാക്കും. കുടിവെള്ളം ഉള്‍പ്പെടെയുള്ള ഭക്ഷണക്കിറ്റ് മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് കോപര്‍പറേഷന്‍ അധികൃതരുമായി സഹകരിച്ച് മൊബൈല്‍ കേറ്ററിംഗ് യൂണിറ്റുകള്‍ നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സജ്ജമാക്കും. നേതാക്കള്‍ക്ക് താമസ-വിശ്രമ സ്ഥാനങ്ങളിലെത്തിച്ചേരുന്നതിനും റെയില്‍വെ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും പ്രത്യേക സന്നദ്ധയൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. 
സ്വാഗത സംഘം യോഗത്തില്‍ പ്രൊ. തോന്നക്കല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു. ബീമാപള്ളി റശീദ് ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍, ഹസന്‍ ആലംകോട് സംസാരിച്ചു.