വ്യാജ കേശത്തിനെതിരെ SKSSF ജിഹാദ് 'ഓണ്‍ലൈന്‍ ക്ലാസ്സ് റൂമില്‍' തുടരുന്നു..മുടി ദാതാവ് ജാലിയ വാലയുടെ പുതിയ ഫോണ്‍ സംഭാഷണം പുറത്തു വിട്ടു

ഖസ്റജി മുഖേന  കാന്തപുരം  
വ്യാജ കേശം  വാങ്ങിയ ബോംബെയിലെ
  ഇഖ്‌ബാല്‍ ജാലിയാ വാല 
ക്ലാസ് റൂം: കാന്തപുരത്തിനെന്ന പോലെ അബൂദാബിയിലെ ഖസ്രജിക്ക് മുടി നല്കിയതും താന്‍ തന്നെയാണെന്ന് ബോംബയിലെ റിയല്‍ എസ്റ്റെറ്റ് വക്താവും ബിസിനസ് കാരനുമായ ഇഖ്‌ബാല്‍ ജാലിയ വാല ആവര്‍ത്തിച്ചു വ്യക്തമാക്കി.  
ഇന്റെര്‍നെറ്റിലെ ബൈലക്സ് മെസ്സന്ജറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലെ അഡ്മിന്‍ അബ്ദുല്‍ റഹ്മാന്‍ സാഹിബുമായി നടന്ന ഫോണ്‍ സംഭാഷണത്തിലാണ് തന്‍റെ 'ബിസിനസ് മേഖല' യുടെ 'വ്യാപ്തിയെ' കുറിച്ച് ഇഖ്‌ബാല്‍ ജാലിയാ വാല വാചാലനായത്. 

നേരത്തെ ബന്ധപ്പെട്ടിരുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരോ കൂടെയുള്ളവരോ തന്നോടിപ്പോള്‍ ഒട്ടും ബന്ധപ്പെടാറില്ലെന്നും മറ്റും വെളിപ്പെടുത്തുന്ന  ജാലിയാ വാല    മായുള്ള ഫോണ്‍ സംഭാഷണം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .

വ്യാജ കേശ സംബന്ധമായ വിഷയത്തില്‍ ചര്‍ച്ചകളും സംശയ നിവാരണവും തുടരുമെന്നും ഈ വിഷയത്തില്‍ എവിടെ വെച്ചും ആരുമായും തങ്ങള്‍ സംവാദത്തിനു തയ്യാറാണെന്നും ചര്‍ച്ചകള്‍ക്ക് നെത്രത്വം നല്കുന്ന നൗഷാദ് താഴെക്കോടും അബ്ദുറഹ്മാന്‍ ജിദ്ദയും ചര്‍ച്ചകള്‍ക്കിടെ പ്രഖ്യാപിച്ചു.
Relates Links:
അറബി ഭാഷ പോലും അറിയാത്ത ഇഖ്‌ബാല്‍ ജാലിയാ വാലയെ തന്‍റെ മുറബ്ബിയായ ശൈഖ് ആയിട്ടായിരുന്നു ആദ്യ ഘട്ടത്തില്‍ കാന്തപുരം തന്നെ പരിചയപ്പെടുത്തിയിരുന്നത്, അതിനിടെ അദ്ദേഹവുമായി ബന്ധപ്പെട്ട്  സംസാരിച്ചു ക്ലാസ്സ്‌ റൂം നടത്തിയ  ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഫോണ്‍ സംഭാഷണ ഭാഗങ്ങള്‍ (മലയാള പരിഭാഷയോടെ ) താഴെ: