എസ്.വൈ.എസ്. പ്രഖ്യാപന സമ്മേളനം; രണ്ടായിരത്തിലധികം വാഹനങ്ങള്‍ അന്തപുരിയിലേക്ക്..

തിരുവനന്തപുരം: എസ്.വൈ.എസ്. അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് ബുധനാഴ്ച തിരുവനന്തപുരത്ത് രണ്ടായിരത്തിലധികം വാഹനങ്ങളിലായി ഒരു ലക്ഷത്തില്‍ പരം പ്രവര്‍ത്തകര്‍ എത്തും. ദക്ഷിണ കന്നഡ, കാസര്‍ഗോഡ്, ഗൂര്‍ഗ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ അട്ടക്കുളങ്ങര ബൈപാസിലും കോഴിക്കോട്, വയനാട്, നീലഗിരി ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ മാനവീയം എ.ആര്‍.റോഡിലും മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ കഴക്കൂട്ടം-കോവളം നാഷണല്‍ ഹൈവേയിലും തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ബീമാപള്ളി-വള്ളക്കടവ് ജമാഅത്ത് കോമ്പൗണ്ടിലും കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ശിവരാഗം റോഡിന്റെ ഇരുഭാഗങ്ങളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
സമ്മേളനത്തിന് പുറപ്പെടുന്ന ഓമശ്ശേരി
യൂണിറ്റിന്റെ ബസ്‌ 
നാല് മണിക്ക് മുമ്പ് പ്രവര്‍ത്തകര്‍ വുളൂഅ് ചെയ്ത് ചന്ദ്രശേഖര്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. സ്വാഗതസംഘം ഓഫീസില്‍ നടന്ന യോഗത്തില്‍ ഉമര്‍ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ബീമാപള്ളി റശീദ്, ഹസന്‍ ആലംകോട്, നസാര്‍ ഫൈസി കൂടത്തായി, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, മന്‍വിള ആബിദീന്‍, ഹസന്‍ സഖാഫി, സലീം എടക്കര, ടി. അലിബാവ സംബന്ധിച്ചു.
സമ്മേളനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തില്‍ പോലീസ് പ്രത്യേക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിനെത്തുന്നവര്‍ ഒരു മണിക്ക് മുമ്പ് പ്രവര്‍ത്തകരെ കാളമ്പാടി ഉസ്താദ് നഗരിയില്‍ ഇറക്കി വാഹനങ്ങള്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.