വള്ളിക്കുന്ന്: ജാമിയ നൂരിയ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് കടലുണ്ടിനഗരത്തില്‍ നടന്ന ദര്‍സ് വിദ്യാര്‍ഥികളുടെ മത്സരങ്ങള്‍ സമാപിച്ചു. വിദ്യാര്‍ഥികള്‍ സമൂഹത്തെ ആകര്‍ഷിക്കുന്നവിധം സംവേദനം ചെയ്യണമെന്ന് പരിപാടി ഉദ്ഘാടനംചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. അഞ്ച് വേദികളിലായി നടന്ന വിവിധമത്സരങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കെ.പി.എസ്.എ തങ്ങള്‍ പതാക ഉയര്‍ത്തി. മുദരിസ് അലിഫൈസി പാവണ്ണ സ്വാഗതം പറഞ്ഞു. കെ.പി. മുഹമ്മദ്, കെ.പി ബാവഹാജി, പി.പി മുഹമ്മദ് ഫൈസി, അനീസ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.