സമസ്ത വയനാട് ജില്ലാനേതൃസംഗമം സംഘടിപ്പിച്ചു

കല്പറ്റ: സമസ്ത ജില്ലാ നേതൃസംഗമം കല്പറ്റയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.ടി. ഹംസമുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. പിണങ്ങോട് അബൂബക്കര്‍, മുസ്തഫ, എസ്. മുഹമ്മദ് ദാരിമി, ഇബ്രാഹിംഫൈസി പേരാല്‍, മുഹമ്മദ്കുട്ടി ഹസനി, എം.എ. മുഹമ്മദ്ജമാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, പി.എ. ആലിഹാജി, കെ.എം. ആലി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, പി. അബ്ദുള്ളക്കുട്ടി ദാരിമി എന്നിവര്‍ സംസാരിച്ചു.