കലയും സാഹിത്യവും മൂല്യ ബോധത്തിനുതകണം : കോഴിക്കോട് ഖാസി
കടമേരി റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്രസയില്‍ സംഘടിപ്പിച്ച 'ബോര്‍ഡിംഗ് ഫെസ്റ്റ് ' കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനംചെയ്യുു.
കടമേരി: സമൂഹത്തിന്റെ സകല മേഖലകളിലും മൂല്യചുതി വ്യാപിക്കുകയും ധര്‍മ-സംസ്ഥാപനത്തിന് വേണ്ടിയുള്ള മുറവിളി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ധാര്‍മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സര്‍ഗാത്മക ചിന്തകള്ക്കേ സാധ്യമാവുകയുള്ളൂവെും മൂല്യബോധത്തിനുതകുന്ന കലകളും സാഹിത്യങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു. കടമേരി റഹ്മാനിയ്യ ബോര്‍ഡിംഗ് മദ്രസയില്‍ സംഘടിപ്പിച്ച 'ബോര്‍ഡിംഗ് ഫെസ്റ്റ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
ചടങ്ങില്‍ റഹ്മാനിയ്യ മാനേജര്‍ ചീക്കിലോ'് കുഞ്ഞബ്ദുല്ല മുസ്ലിയാര് അധ്യക്ഷതവഹിച്ചു. റഷീദ് മാസ്റ്റര്‍ കോടിയൂറ മുഖ്യപ്രഭാഷണം നടത്തി. 'സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ' പൊതുപരീക്ഷയിലെ ആദ്യ പത്ത് റാങ്കുകളില്‍ നാല് റാങ്കുകളും കരസ്ഥമാക്കിയ ബോര്‍ഡിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, എസ്. എസ്. എല്‍. സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമസ്ത, മാനേജ്മെന്റ്, റഹ്മാനിയ ഖത്തര്‍ ചാപ്റ്റര്‍, ബി. ടി. എസ്. എ വിദ്യാര്‍ത്ഥി യൂണിയന് കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു. മുടിക്കോട് മുഹമ്മദ് മുസ്ലിയാര്, മാഹിന്‍ മുസ്ലിയാര്, മൊയ്തു സഅദി വയനാട്, നെച്ചാ'് കുഞ്ഞബ്ദുല്ല, അന്ത്രു മാസ്റ്റര്‍ കുണ്ടു കുളങ്ങര, മനാഫ് മാസ്റ്റര്‍, എന്‍ പി ഇബ്രാഹീം മാസ്റ്റര്‍, മൊയ്തു ഫൈസി നി'ൂര്‍, നാസര്‍ നദ്വി ശിവപുരം, മരുൂര് ഹമീദ് ഹാജി, പാറക്കല്‍ അലി, പുത്തലത്ത് അസീസ് എിവര്‍ പ്രസംഗിച്ചു. ബദ്റുദ്ദീന്‍ റഹ്മാനി സ്വാഗതവും അബ്ദുനാസര്‍ ബാഖവി നന്ദിയും പറഞ്ഞു.