ജാമിഅ: നൂരിയ്യ: ഗോള്‍ഡന്‍ ജൂബിലി; ഉത്തര മേഖല വിദ്ധ്യാര്‍ത്തി ഫെസ്റ്റിനു തുടക്കമായി

കര്‍ണാടകയിലെ 2 കോളജുകളില്‍ നിന്നുമായി 200 പണ്ഡിത വിദ്യാര്‍ഥികള്‍  മാറ്റുരക്കും 
ജാമിഅ: നൂരിയ്യ: ഗോള്‍ഡന്‍ ജൂബിലി സമ്മേളന പ്രചാരണാര്‍ത്ഥം ത്രികരിപ്പൂരില്‍ നടന്ന ഉത്തര മേഖല വിദ്ധ്യാര്‍ത്തി ഫെസ്റ്റ് വിളംബര ജാഥ യുടെ മുന്‍നിര 
തൃക്കരിപ്പൂര്‍: പട്ടിക്കാട് ജാമിഅ : നൂരിയ: അറബിക് കോളജിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കേരളത്തില്‍ രണ്ടിടങ്ങളിലായി നടക്കുന്ന മേഖലാ അറബിക് കോളജ് ഫെസ്റ്റുകളില്‍ ഉത്തരമേഖലാ മത്സരങ്ങള്‍ ഇന്നും നാളെയുമായി തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം റബ്ബാനിയാ ശരീഅത്ത് കോളജില്‍ നടക്കും.
കേരളത്തിലെ അഞ്ചു ജില്ലകളിലെ 19 കോളജുകളില്‍ നിന്നും കര്‍ണാടകയിലെ 2 കോളജുകളില്‍ നിന്നുമായി 200 പണ്ഡിത വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അഞ്ചു വേദികളിലായി 39 ഇനങ്ങളില്‍ മത്സരം നടക്കും. 
സീനിയര്‍ വിഭാഗം മത്സരങ്ങള്‍ മലപ്പുറത്ത് നടക്കും. ശനിയാഴ്ച രാവിലെ മുതഅല്ലിമീന്‍ സംഗമം എം.എ.ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.ഇസ്മായീല്‍ ബാഖവി പ്രസംഗിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, പ്രഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിക്കും.
ഇന്നാണ് കലാപരിപാടികള്‍ ആരംഭിക്കുന്നത്. ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായികഴിഞ്ഞ ദിവസം  വൈകിട്ട് തൃക്കരിപ്പൂരില്‍ വിളംബര ജാഥ നടത്തി. ബീരിച്ചേരി ജുമാമസ്ജിദ് പരിസരത്തുനിന്നു ആരംഭിച്ച ജാഥ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍.എ.മജീദ്‌ ഹാജി, ഭാരവാഹികളായ മാണിയൂര്‍ അബ്ദുല്ല ബാഖവി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, ബഷീര്‍ ഫൈസി, വി.ടി.ഷാഹുല്‍ ഹമീദ്, ടി.കെ.അബ്ദുല്‍ ജലീല്‍ ഹാജി, അഷ്‌റഫ്‌ ഹാജി ഒളവറ, എ.ജി.സിദ്ദീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.