![]() |
എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്രമാനവ വിഭവശേഷി മന്ത്രി ശശിതരൂരിന് നിവേദനം നല്‍കിയപ്പോള്‍ |
ഓഫ് കാംപസില്‍ നിലവില്‍ പഠനം നടത്തുന്നതില്‍ ബഹുഭൂരിഭാഗം വിദ്യാര്‍ത്ഥികളും കേരളീയതര സംസ്ഥാനത്ത് നിന്നുള്ളവരാണ് എന്നത് വിരോധാഭാസമാണ്. കേരളീയ രീതിയില്‍ നടക്കുന്ന പ്രവേശന പരീക്ഷകളില്‍ കേരളത്തിലെ വിദ്യര്‍ത്ഥികള്‍ പലകാരണങ്ങളാല്‍ പിന്‍തള്ളപ്പെട്ടു പോകുന്നതും മറ്റു ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പെരിന്തല്‍മണ്ണ ഓഫ് കാംപസ് തിരഞ്ഞെടുക്കുന്നതു ഇതിന്റെ കാരണമാണ്.
12-ാം ക്ലാസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ അലീഗഡ് നിയമാവലി അനുസാശിക്കുന്ന 50% ഇന്റേണല്‍ റിസര്‍വേഷനിലൂടെ ഉന്നതപഠനത്തിന് സാധ്യമാകും അതിലൂടെ ജില്ല നേരുടുന്ന വിദ്യാഭ്യാസ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാനും സാധ്യമാകുമെന്നും അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ഇഫ്‌ളു കാംപസിന്റെയും അലീഗഡ് കാംപസിന്റെയും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാറും വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും നിവേദക സംഘം ഓര്‍മ്മപ്പെടുത്തി
സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എ. മാരായ എം. ഉമ്മര്‍, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞ്, സലീം കുരുവമ്പലം, ഒ.എം.എസ്. തങ്ങള്‍, പി.എം. റഫീഖ് അഹ്മദ്, ശമീര്‍ ഫൈസി ഒടമല, സുബൈര്‍ ഫൈസി കട്ടുപ്പാറ, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് എന്നിവര്‍ സംബന്ധിച്ചു.