ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം: ചെറുവാടിയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

മുക്കം: ചെറുവാടിയില്‍ നടക്കുന്ന റഹ്മത്തുല്ല ഖാസിമിയുടെ മൂന്നാമത് ഖുര്‍ആന്‍ പ്രഭാഷണത്തിന് സ്വാഗതസംഘം ഓഫീസ് തുറന്നു. ചെറുവാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ. മോയിന്‍കുട്ടി, വി. ഇമ്പിച്ചാലി മുസ്‌ല്യാര്‍, പി.ജി. മുഹമ്മദ്, സി.കെ. ബീരാന്‍കുട്ടി, വൈത്തല അബൂബക്കര്‍, സത്താര്‍ കൊളക്കാടന്‍, എം.കെ. അബ്ദുല്‍ ഗഫൂര്‍ ഫൈസി, മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു.