കണ്ണൂര്‍: സമസ്ത കേരള സുന്നി ബാലവേദിയുടെ സ്ഥാപകദിന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുശുക്കൂര് ഫൈസി പെരുമളാബാദ് മുഖ്യ പ്രഭാഷണം നടത്തി. റഹീം അബ്ദുര്‍റഹ്മാന്‍, പി.കെ.അബ്ദുലത്തീഫ്, കെ.സി.മൊയ്തു മൗലവി, കരീം എട്ടിക്കുളം, അബ്ദുര്‍റശീദ് സഅദി, സ്വാദിഖ് പയ്യന്നൂര്‍, നിസാര്‍ ഫൈസി, അഹ്മദ്കുട്ടി മൗലവി, മുഹമ്മദ് അഹമ്മദ്, ജാബിര്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു. അഫ്സല് രാമന്തളി സ്വാഗതവും ഫൈറൂസ് കവ്വായി നന്ദിയും പറഞ്ഞു.