മേലാറ്റൂര്‍: പട്ടിക്കാട് ജാമിഅ നൂരിയ്യ ഗോള്‍ഡണ്‍ജൂബിലി പ്രചാരണത്തിന്റെ ഭാഗമായി മേഖലാ ഫൈസി സംഗമം സംഘടിപ്പിച്ചു. നാട്ടിക മൂസമൗലവി സ്മാരക കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സംഗമം ഒ.എം.എസ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി.കെ.എം. ഫൈസി അധ്യക്ഷതവഹിച്ചു. എ.ടി.എം. ഫൈസി, കെ.പി. ഹംസ, ഉസ്മാന്‍ ഫൈസി, ഹസന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.