കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ (ഞാറാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് സിറ്റിടവറില്‍ വെച്ച് നടക്കും. മനുഷ്യ ജാലികയുടെ ഭാഗമായി മേഖലാതലത്തില്‍ ജാലികാസംഗമവും വാഹനപ്രചരണ ജാഥയും ക്ലസ്റ്റര്‍ തലത്തില്‍ ജാലികാകൂട്ടായിമയും ശാഖാതലത്തില്‍ ജാലിക വിചാരവും സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.