കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടിയുടെ പ്രഖ്യാപനം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം 4 മണിക്ക് കാഞ്ഞാങ്ങാട്ട് പുതിയ കോട്ട ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി സയ്യിദ് മുഹമ്മദ് കോയ ജിഫ്രി തങ്ങള്‍ നിര്‍വ്വഹിക്കും.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിക്കും. ഫൈസല്‍ ഫൈസി പാതിരമണ്ണ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ. ഖലീല്‍, താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍,സി.കെ.കെ.മാണിയൂര്‍, കെ.യു. ദാവൂദ് ഹാജി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ശമീര്‍ ഹൈത്തമി ബല്ലകടപ്പുറം, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്ല ദാരിമി തോട്ടം, ഉമ്മര്‍ തൊട്ടിയില്‍, കെ.എം.ശറഫുദ്ധീന്‍, സഈദ് അസ്ഹദി, ഇസ്മായില്‍ മൗലവി കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംബന്ധിക്കും.