"അലിഗഡ് ഓഫ് കാമ്പസ് വികസനം തടസമെന്ത്" മലപ്പുറം ജില്ലാ SKSSF സെമിനാര്‍ സംഘടിപ്പിപ്പിച്ചു

അലിഗഡ് ഓഫ് കാമ്പസ് വികസനം; കേന്ദ്ര സര്‍ക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കണം - എസ്.കെ.എസ്.എസ്.എഫ്.
പെരിന്തല്‍മണ്ണ : ബഡ്ജറ്റില്‍ നീക്കിവെച്ച തുക യഥാസമയം കൈമാറാത്ത കേന്ദ്രസര്‍ക്കാറിന്റെ നിസ്സംഗത പെരിന്തല്‍മണ്ണ അലിഗഡ് കാമ്പസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ബാധിച്ചിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച അലിഗഡ് ഓഫ് കാമ്പസ് വികസനം തടസമെന്ത് എന്ന വിശയത്തില്‍ സംഘടിപ്പിപ്പിച്ച ഓപ്പണ്‍ സെമിനാര്‍ ആരോപിച്ചു.
രണ്ട് തവണകളായി ബഡ്ജറ്റില്‍ നീക്കിവെച്ച 65 കോടിയില്‍ 10 കോടി രൂപ മാത്രമാണ് ഇതിനകം അനുവദിച്ചത്. ഇതോടൊപ്പം റോഡ്, വൈദ്യുതി, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുള്ള പദ്ധതികളും മുടങ്ങിക്കിടക്കുകയാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശനം ലഭിക്കാന്‍ ആവശ്യമായ നീക്കങ്ങളും സംസ്ഥാന സര്‍ക്കിന്റെ അലംഭാവം കാരണം നിലച്ചിരിക്കുകയാണ്. മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമായി സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പ്രഖ്യാപിക്കപ്പെട്ട അലിഗഡ് കാമ്പസ് വികസനങ്ങള്‍ തടസ്സപ്പെടുത്താന്‍ ഉദ്യോഗ രാഷ്ട്രീയ തലങ്ങളില്‍ ബോധപൂര്‍വ്വമായ ഗൂഢാലോചന നടക്കുന്നതായി സെമിനാര്‍ അഭിപ്രായപ്പെട്ടു
എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ്പ്രസിഡന്റ് സത്താല്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സലീം കുരുവമ്പലം, സയ്യിദ് ഒ.എം.എസ്. തങ്ങള്‍ നിസാമി, ഷംശാദ് സലീം, ശമീര്‍ ഫൈസി ഒടമല, എ.കെ. ആലിപ്പറമ്പ്, ജാഫര്‍ ഫൈസി പഴമള്ളൂര്‍, കബീര്‍ ഫൈസി പൂവത്താണി പങ്കെടുത്തു.