എസ്.എസ്.എല്‍.സി: സൂപ്പര്‍ ഫൈനോടുകൂടി തിങ്കള്‍ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷക്ക് പ്രൈവറ്റ് വിഭാഗത്തില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് 300/- രൂപ സൂപ്പര്‍ ഫൈനോടുകൂടി ഇന്ന് മുതല്‍ 20 വരെ പരീക്ഷാ ഫീസ് അടയ്ക്കാം.
ഓരോ റവന്യു ജില്ലയിലും ഒരു പരീക്ഷാകേന്ദ്രത്തില്‍ മാത്രമേ ഫീസ് സ്വീകരിക്കുകയുള്ളൂ. ഫീസ് സ്വീകരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ. തിരുവനന്തപുരം – എസ്.എം.വി.ഗവ.മോഡല്‍ എച്ച്.എസ്.എസ്. കൊല്ലം – ഗവ.മോഡല്‍ വി.എച്ച്.എസ്.ഫോര്‍ ബോയ്‌സ്. പത്തനംതിട്ട – ഗവ.എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. പത്തനംതിട്ട. ആലപ്പുഴ – ഗവ.മുഹമ്മദന്‍സ് എച്ച്.എസ്.എസ്.ആലപ്പുഴ. കോട്ടയം – ഗവ.മോഡല്‍ എച്.എസ്.കോട്ടയം. ഇടുക്കി-ഗവ.വി.എച്ച്.എസ്.എസ്. തൊടുപുഴ. എറണാകുളം – എസ്.ആര്‍.വി.ഗവ.മോഡല്‍ വി.എച്ച്.എസ്.എസ്. എറണാകുളം. തൃശൂര്‍ – ഗവ.മോഡല്‍ എച്ച്.എസ്.എസ്.ഫോര്‍ ബോയ്‌സ്,തൃശൂര്‍.പാലക്കാട്-ഗവ.എച്ച്.എസ്.എസ്., ബിഗ് ബസാര്‍, പാലക്കാട്. മലപ്പുറം – ഗവ.എച്ച്.എസ്.എസ്.ഫോര്‍ ബോയ്‌സ് മലപ്പുറം. കോഴിക്കോട് – ഗണപത് എച്ച്.എസ്.എസ്.ഫോര്‍ ബോയ്‌സ്, ചാലപ്പുറം. വയനാട് – ഗവ.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റ. കണ്ണൂര്‍ – ഗവ.വി.എച്ച്.എസ്.എസ്. കണ്ണൂര്‍. കാസര്‍കോട് – ഗവ.എച്ച്.എസ്.എസ്. കാസര്‍കോട്.
ലക്ഷദ്വീപിലെ പരീക്ഷാര്‍ത്ഥികള്‍ക്ക് സൂപ്പര്‍ ഫൈനോടുകൂടിയ പരീക്ഷാ ഫീസ് അതത് ദ്വീപിലെ പരീക്ഷാകേന്ദ്രത്തില്‍ സമര്‍പിക്കാം.