ഷാര്‍ജ: "രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു വിപുലമായ രീതിയില്‍ ഷാര്‍ജയില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കാന്‍ SKSSF സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മത- സാമൂഹിക -രാഷ്ട്രീയ- മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിതത്വങ്ങള്‍ പങ്കെടുക്കുന്ന ജാലിക ഷാര്‍ജയിലെ സംഘടന ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില് ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം SKSSF ദേശീയ പ്രസിഡന്റ്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.SKSSFസംസ്ഥാന പ്രസിഡന്റ്റ് സ്വബ്രത്ത് റഹ്മാനി അധ്യക്ഷത വഹിച്ചു. അബ്ദുള്ള ചേലേരി, ത്വാഹ സുബൈര്‍ ഹുദവി ,റസാഖ് വളാഞ്ചേരി, റസാഖ് തുരുത്തി, മൊതു സി സി , റഫീഖ് കിഴിക്കര എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും ചര്ച്ചയില്‍ പങ്കെടുത്തു.
സ്വാഗത സംഘം ഭാരവാഹികള്‍: മുഖ്യ രക്ഷാധികാരി : കടവല്ലൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെയര്‍മാന്‍ : സയ്യിദ് ശുഹൈബ് തങ്ങള്‍ ജനറല്‍ കണ്‍വീനര്‍ : റഫീഖ് കിഴിക്കര ട്രഷര്‍ : അബ്ദുള്ള ചേലേരി ചീഫ് കോ ഓഡിനെറ്റര് : ഇസ് ഹാഖ് കുന്നക്കാവ് പ്രോഗ്രാം : ത്വാഹ സുബൈര്‍ ഹുദവി , ഹകീം ടി പി കെ മീഡിയ :മൊതു സി , ആലിപ്പറമ്പ്, ഫൈസല്‍ പയ്യനാട്, ഹനീഫ് കുമ്പടാജെ, റഷീദ് മുണ്ടേരി ഫിനാന്‍സ് : അബ്ദുള്ള ചേലേരി സ്റ്റേജ് : അബ്ദുല്‍ സലാം മൗലവി, സുബൈര്‍ ബേക്കല്‍ വളണ്ടിയര്‍: മുഹമ്മദ് ഹാജി , അബ്ദുള്ള ടി പി കെ വിഖായ ക്യാപ്റ്റന്‍: സകരിയ്യ കൊല്ലം