പൊഴുതന: പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബിക് കോളേജ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വാഹന ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.പൊഴുതനയില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. യു. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ഹാജി എടച്ചേരി, ഇബ്രാഹിം ഫൈസി പേരാല്‍, അനീസ് ഫൈസി, സാജിദ് മൗലവി എന്നിവര്‍ സംസാരിച്ചു.
വെള്ളമുണ്ടയില്‍ നിന്നാരംഭിച്ച രണ്ടാംദിവസത്തെ പ്രയാണം മുട്ടില്‍ ടൗണില്‍ സമാപിച്ചു. മുജീബ് ഫൈസി നായ്ക്കട്ടി മുഖ്യപ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ റിയാസ് പാപ്ലശ്ശേരി, സ്വാദിഖ് പൊഴുതന, അംജദ് മുട്ടില്‍, ബഷീര്‍ വെള്ളമുണ്ട, മുഹ്‌യുദ്ദീന്‍ നടമ്മല്‍, അബ്ദുസലാം പേരാല്‍, ഗഫൂര്‍ കുണ്ടാല തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ മേപ്പാടിയില്‍ നിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് ബത്തേരിയില്‍ സമാപിക്കും.