തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമാഅത്ത് പള്ളി ശിലാസ്ഥാപന വാര്‍ഷികത്തിന്റെ ഭാഗമായുള്ള ആണ്ടുനേര്‍ച്ച 24, 25, 26 തീയതികളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൊടിഞ്ഞിയിലെ 12 മദ്രസ മഹല്ലുകളുടെ സഹകരണത്തോടെയാണ് പരിപാടി. 24ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സമസ്ത പ്രസിഡന്റും കൊടിഞ്ഞി മുന്‍ മുദരിസുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര് ഉദ്ഘാടനംചെയ്യും. മഹല്ല് പരിധിയിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് ജാതിമതഭേദമെന്യെ അന്നദാനം നടത്തുന്നുണ്ട്. 25ന് മഗ്രിബ് നമസ്കാരത്തിനുശേഷം ദിക്റ് ദുആ മജ്ലിസ് നടത്തും. 26ന് ഉച്ചയ്ക്ക് മൗലീദ് പാരായണത്തിന് ശേഷമാണ് അന്നദാനം.
നാല് കൗണ്ടറുകളിലായി ഭക്ഷണവിതരണത്തിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി. മുഹമ്മദ് ഹാജി, പി.സി. കോമുക്കുട്ടി ഹാജി, പനക്കല്‍ ബീരാന്‍കുട്ടി ഹാജി, ഇ. ഹംസ എന്നിവര്‍ പറഞ്ഞു.