പടന്ന: ജീവകാരുണ്യ പ്രവര്‍ത്തനവും ഇസ്ലാമിക സേവനവും ലക്ഷ്യംവെച്ച് വടക്കേപ്പുറത്ത് നിവാസികളുടെ കൂട്ടായ്മയായി 'മജ്ലിസുല്‍ ഇന്‍തിഫാദ' സംഘടന രൂപവത്കരിച്ചു. സംഘടയുടെ ഓഫീസ് ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. കെ.സി.മുഹമ്മദ് കുഞ്ഞി ഹാജി, മുദരിസ് കെ.സി.അബൂബക്കര്‍ ബാഖവി, പി.മൊയ്തീന് ഹാജി, ടി.പി.മുത്തലിബ്, എ.അബ്ദുള്ള ഹാജി, എ.എം.ശരീഫ് ഹാജി, ബി.എസ്.ഖാലിദ് ഹാജി, പി.അബൂബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. എസ്.സി.മഹ്മൂദ് ഹാജി സ്വാഗതവും വി.കെ.അസ്ലം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.ബദറുദ്ദീന്‍ ഹാജി(പ്രസി.), ടി.കെ.അബ്ദുള്ള, എ.വി.അസ്ലം (വൈസ്പ്രസി.), എസ്.സി.മഹ്മൂദ് ഹാജി(ജന.സെക്രെ.), വി.കെ.അസ്ലം, വി.പി.അഷ്കര്‍ (ജോ.സെക്ര.), പി.അബൂബക്കര്‍ ഹാജി(ട്രഷ).