വ്യാജ കേശം: വഞ്ചനാകുറ്റത്തിന് കേസെടുക്കണം എസ്.വൈ.എസ്.

തിരുവനന്തപുരം: പ്രവാചകന്റേതാണെന്ന വ്യാജേനെ പൊതുവേദയില്‍ പ്രദര്‍ശിപ്പിക്കുകയും കേശം സൂക്ഷിക്കാന്‍ എന്ന പേരില്‍ 'ശഅ്‌റെ മുബാറക്' പള്ളിയുടെ പടവും പണപ്പിരിവും നടത്തിയ എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പേരില്‍ വഞ്ചനാകുറ്റത്തിന് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി കെ. മമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
 വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ഇടപെടാന്‍ പ്രയാസമുണ്ടെന്ന കേരള സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സത്യവാങ് നിയമവാഴ്ചയില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. വ്യാജ സിദ്ധന്മാരേയും തട്ടിപ്പ് കേന്ദ്രങ്ങളേയും പിടികൂടാനും നടപടിയെടുക്കാനും ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ പ്രയാസമുണ്ടെന്ന സര്‍ക്കാര്‍ വാദം ക്രിമിനലുകള്‍ക്ക് കീഴടങ്ങലാണ്‌. കീഴടങ്ങലാണ്.
മുടിയുടെ പേരില്‍ പള്ളിയുണ്ടാക്കാന്‍ ഉദ്ദേശ്യമില്ലെന്ന കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ ഇപ്പോഴത്തെ വാദം ശരിയെങ്കില്‍ പള്ളിയുടെ പേരില്‍ പണപിരിവ് നടത്തിയത് വിശ്വാസ വഞ്ചനയാണ്. മതവിശ്വാസം ഭരണഘടനയുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതാണെന്ന മറവില്‍ വഞ്ചനകള്‍ ന്യായീകരിക്കാനാവില്ല.
കേശം സൂക്ഷിക്കാനാണ് പള്ളി
എന്ന പേരോടിന്റെ മുന്‍ പ്രഭാഷണം
കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
മുംബൈയിലെ പുരാവസ്തു കച്ചവടക്കാരനായ ജാലിയവാലയില്‍ നിന്നും വാങ്ങിയതായി തെളിയിക്കപ്പെട്ട കാന്തപുരത്തിന്റെ സ്ഥാപനത്തിലുള്ള മുടിയുടെ നിജസ്ഥിതി ബന്ധപ്പെട്ടവര്‍ മറച്ചുവെക്കാന്‍ നടത്തുന്ന നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. സമഗ്ര അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എസ്.വൈ.എസ്. ശക്തമായ പ്രചരണങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ടിവരുമെന്ന് നേതാക്കള്‍ പറഞ്ഞു.
വ്യാജ കേശ ചൂഷണത്തിന്റെ അത്യന്തിക ലക്ഷ്യമായി കോഴിക്കോട്‌ 40 കോടിയുടെ പള്ളി പണിയാനെന്ന പേരില്‍ നാടുനീളെ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ 1000 രൂപ തോതില്‍ വിശ്വാസികളില്‍ നിന്നും കോടികള്‍ പിരിച്ച കാന്തപുരം, ഇതു വരെയും ഇപ്രകാരം ഒരു പള്ളിക്ക്‌ വേണ്ടി പിരിച്ചിട്ടില്ലെന്ന്‌ ഹൈക്കോടതില്‍ സത്യ(കള്ള)വാങ്‌മൂലം നല്‍കുകയും, കോഴിക്കോട്‌ ഒരു പള്ളിനിര്‍മ്മാണത്തിന്‌ അനുമതി തേടി ഒരു അപേക്ഷയും ഇതു വരെ ലഭിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ഹൈക്കോടതി വിശദീകരണങ്ങളും കഴിഞ്ഞ ദിവസം വാര്‍ത്തയായപ്പോള്‍.-.( സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ വ്യാപിക്കുന്ന നിരവധി പോസ്റ്റുകളിലൊന്ന്‌)