
ബുധനാഴ്ച രാത്രി ഏഴിനുനടന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സൈതാലിക്കുട്ടി ഉദ്ഘാടനംചെയ്തു. പുത്തന്‍പള്ളി മഹല്ല് പ്രസിഡന്റ് എ.സി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മഹല്ല് സെക്രട്ടറി മജീദ് മാരാത്തയില്‍, പുത്തന്‍പള്ളി ഇമാം ഇ. അഹ്മദ് മുസ്‌ലിയാര്‍, ജഅഫറലി ദാരിമി, പി.കെ. റഹീം, യു. അബൂബക്കര്‍, എന്‍.വി. അബൂബക്കര്‍, പി.പി. സുനീര്‍, ടി.എം. സിദ്ദീഖ്, അഷറഫ് കോക്കൂര്‍, കിഴക്കൂട്ട് അബ്ദുല്ല, ഒ.എം. ജയപ്രകാശ്, പി.കെ. കുഞ്ഞിമോന്‍, എം. ശക്കീര്‍, കെ. അബ്ദുള്‍കരീം എന്നിവര്‍ പ്രസംഗിച്ചു.
ബുധനാഴ്ച രാവിലെ നൂണക്കടവ് മഖാം, കുറുമ്പത്തേല്‍ മഖാം, പുത്തന്‍പള്ളി മഖാം എന്നിവിടങ്ങളില്‍ നടന്ന സമൂഹ സിയാറത്തിന് ഖത്തീബ് എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.