
പേരൂര്‍ക്കട ഭാഗത്തുനിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-മേട്ടുക്കട-തമ്പാനൂര്‍ ഫൈ്ളഓവര്‍-പൊന്നറ പാര്‍ക്കുവഴി പോകണം. പേരുര്‍ക്കട ഭാഗത്തുനിന്നും കിഴക്കേകോട്ട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പേരൂര്‍ക്കട-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-പനവിള-അരിസ്റ്റോ ജങ്ഷന്-തമ്പാനൂര്‍-ഓവര്‍ബ്രിഡ്ജ്-പഴവങ്ങാടി വഴിയും കിഴക്കേകോട്ട ഭാഗത്തുനിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്-തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്-പനവിള-ബേക്കറി ജങ്ഷന്-വഴുതക്കാട്-വെള്ളയമ്പലം വഴിയും പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്-മോഡല്സ്കൂള് ജങ്ഷന്-ബേക്കറി ജങ്ഷന്-വഴുതക്കാട്-വെള്ളയമ്പലം വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്നും എം.സി. റോഡിലേക്കും എന്‍.എച്ച്.റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍-അരിസ്റ്റോ ജങ്ഷന്-മോഡല്സ്കൂള്-പനവിള-ഫ്ളൈഓവര്‍-അണ്ടര്‍പാസേജ്-ആശാന് സ്ക്വയര്‍ ചുറ്റി പി.എം.ജി-പട്ടം-കേശവദാസപുരം വഴിയും പോകണം.
എം.സി. റോഡില്‍നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണന്തല-കുടപ്പനക്കുന്ന്-പേരൂര്‍ക്കട-വെള്ളയമ്പലം-വഴുതക്കാട്-സാനഡു-പനവിള-മോഡല്സ്കൂള്-അരിസ്റ്റോ ജങ്ഷന് വഴിയും എന്‍.എച്ച്. റോഡില്‍നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കേശവദാസപുരം-പട്ടം-കവടിയാര്‍-വെള്ളയമ്പലം-സാനഡു-പനവിള-മോഡല്സ്കൂള്-അരിസ്റ്റോ ജങ്ഷന് വഴിയും എന്‍.എച്ച്. റോഡില്‍ കഴക്കൂട്ടം ഭാഗത്തുനിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം-മുക്കോല-ചാക്ക-ഈഞ്ചയ്ക്കല്‍-പടിഞ്ഞാറേകോട്ട വഴിയും കാട്ടാക്കട-നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പാളയംവഴി വി.ജെ.ടി. ഹാള്‍ ചുറ്റി ആശാന് സ്ക്വയര്‍ ഭാഗത്ത് ആളെ ഇറക്കിയശേഷം പേട്ട-ചാക്ക വഴി ചാക്ക-ഈഞ്ചയ്ക്കല്‍-കോവളം ബൈപ്പാസ് റോഡില്‍ പോയി പാര്‍ക്ക് ചെയ്യണം.
കിഴക്കേകോട്ട ഭാഗത്തുനിന്നും പാപ്പനംകോട്- നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഓര്വബ്രിഡ്ജ്-തമ്പാനൂര്‍-കിള്ളിപ്പാലം-കരമന വഴിയും തമ്പാനൂര്‍ ഭാഗത്തുനിന്നും പാപ്പനംകോട്- നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൊന്നറ പാര്‍ക്ക്-തമ്പാനൂര്‍ ഫ്ളൈഓവര്‍-കിള്ളിപ്പാലം-കരമന വഴിയും പോകണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.