മെമ്പര്‍ഷിപ്പ് കാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക്..; ക്ലസ്റ്റര്‍-ശാഖാ കമ്മിറ്റികള്‍ ഡിസംബര്‍ 30 വരെ

കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ശാഖാ കമ്മിറ്റികളും ഡിസംബര്‍ 25 വരെയും ക്ലസ്റ്റര്‍ കമ്മിറ്റികള്‍ ഡിസംബര്‍ 30 വരെയും പുനര്‍സംഘടിപ്പിച്ച് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. ജനുവരി ഒന്നിന്റെയും 20 ന്റെയും ഇടയില്‍ മേഖലാതലത്തില്‍ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. 
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു., ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു, അബൂബക്കര്‍ സാലുദ് നിസാമി, എം.എ. ഖലീല്‍, താജുദ്ധീന്‍ ദാരിമി പടന്ന,ഹബീബ് ദാരിമി പെരുമ്പട്ട, ഹാശിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, എന്‍.ഐ. അബ്ദുല്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, റസ്സാഖ് അസ്ഹരി മഞ്ചേശ്വരം, ഷരീഫ് നിസാമി മുഗു, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, നാഫിഅ് അസ്അദി, ഹാരിസ് ഹസനി തൃക്കരിപ്പൂര്‍, റസാഖ് അര്‍ശദി കുമ്പഡാജ, ശമീര്‍ കുന്നുങ്കൈ, സി.പി.മൊതു മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.