പെരിന്തല്‍മണ്ണ: മുസ്‌ലിം സമുദായത്തിന്റെ ഉത്ഥാനം പാരമ്പര്യ പണ്ഡിതന്‍മാര്‍ നൂറ്റാണ്ടുകളായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് ഹാദിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയ പെരിന്തല്‍മണ്ണ ചാപ്റ്ററാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ. സുബൈര്‍ ഹുദവി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. കെ.എം. സെയ്തലവി ഹാജി, യു. ശാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.