പെരിന്തല്‍മണ്ണ: എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഉംറയ്ക്ക് പോകുന്നവര്‍ക്കായി പഠനക്ലാസ് നടത്തി. 200ലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പാതായ്ക്കര മുഹമ്മദ്‌കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ അധ്യക്ഷതവഹിച്ചു. എ.ടി.എം. ഫൈസി, നാലകത്ത് റസാഖ് ഫൈസി, പി.ടി. അലി മുസ്‌ലിയാര്‍ എന്നിവര്‍ ക്ലാസെടുത്തു. ഒ.എം.എസ്. തങ്ങള്‍, ഒ.കെ.എം. മൗലവി ആനമങ്ങാട്, എന്‍.ടി.സി. മജീദ്, സി.എം. അബ്ദുള്ള, ശമീര്‍ ഫൈസി, ശറഫുദ്ദീന്‍ ഫൈസി, പി.പി. മുഹമ്മദ്, ജലീല്‍ ഫൈസി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ശമീര്‍ ഫൈസി ഒടമല തുടങ്ങിയവര്‍ പ്രസംഗിച്ചു.