സൗദി SYS നാഷണല്‍ കമ്മിറ്റി മക്കയില്‍ നിലവില്‍ വന്നു


 എസ്.വൈ.എസ് നാഷണല്‍ തല പ്രചരണ ഉദ്ഘാടനം ഡിസം. 28ന് ജിദ്ദയില്‍
മക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി സംഘടനയായ സുന്നി യുവജന സംഘത്തിന് സൗദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. പ്രിന്‍സ് ആര്‍ക്കോട് ഓഡിഒോറിത്തില്‍ ചേര്‍ന്ന സൗദിയുടെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സുന്നി യുവജന സംഘം ഭാരവാഹികളുടെ യോഗമാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിഒി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി ആശംസ പ്രസംഗം നടത്തി. ഭാരവാഹികളായി ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി റിയാദ് (പ്രസിഡന്റ്) അബൂബക്കര്‍ ദാരിമി താമരശ്ശേരി ജിദ്ദ (ജനറല്‍ സെക്രട്ടറി), സൈതലവി ഹാജി താനൂര്‍ ദമാം (ട്രഷറര്‍) സയ്യിദ് ഉബൈദുല്ല തങ്ങള്‍ (ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു. സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, കെ. ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, കെ.എം.എ ലത്തീഫ് ഹാജി, മജീദ് പത്തഗ്ഗിരിയം (വൈസ് പ്രസിഡന്റുമാര്‍), സൈതലവി ഫൈസി പനങ്ങാങ്ങര, കബീര്‍ ഫൈസി പൂവ്വത്താണി, നൂറുഗ്ഗീന്‍ മൗലവി എടക്കര, മൊയ്തീന്‍കുട്ടി തെന്നല (ജോയന്റ് സെക്രട്ടറിമാര്‍), നാസര്‍ ഫൈസി, ഷാജഹാന്‍ ദാരിമി തിരുവനന്തപുരം (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), മജീദ് പുകയൂര്‍, നൗഷാദ് അന്‍വരി മോളൂര്‍ (മീഡിയ കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. 
2014 ഏപ്രില്‍ നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങളും ആദര്‍ശ കാമ്പയിനുകളും സംഘടിപ്പിക്കാനും അതിന്റെ സൗദി തല പ്രചരണ ഉദ്ഘാടനം ഡിസംബര്‍ 28 ജിദ്ദയില്‍ വെച്ച് നടത്താനും യോഗം തീരുമാനിച്ചു. നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഢനങ്ങളിലും ലൈഗിക അരാജകത്വത്തിലും യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും മഹല്ല് ഖത്തീബുമാരുടെയും മഹല്ല് നേതൃത്വത്തിന്റെയും ജാഗ്രവത്തായ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാവണമെന്നും യോഗം അഭിപ്രായപ്പെടുകയും ചെയ്തു. രോഗ ബാധിതനും അവശനുമായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കാനും അദ്ദേഹത്തിന്റെ കാര്യത്തില്‍ നീതി പൂര്‍വ്വമായ സമീപനം സ്വീകരിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളൂടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. അബൂബക്കര്‍ ദാരിമി ആലമ്പാടി, സി.എം മൗലവി നാട്ടുക്കല്‍, മജീദ് പുകയൂര്‍, നൗഷാദ് അന്‍വരി മോളൂര്‍, മൊയ്തീന്‍കുട്ടി തെന്നല, നാസര്‍ അന്‍വരി പുത്തൂര്‍, മജീദ് പത്തപിരിയം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും സൈതലവി ഫൈസി പനങ്ങാങ്ങര നന്ദിയും പറഞ്ഞു.