ജാമിഅ നൂരിയ്യ ദര്‍സ്‌ഫെസ്റ്റ് കടലുണ്ടിനഗരത്തില്‍

വള്ളിക്കുന്ന്: പട്ടിക്കാട് ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് പള്ളിദര്‍സിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ വെസ്റ്റ് ജില്ലാ മത്സരങ്ങള്‍ 22ന് കടലുണ്ടിനഗരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 44 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് എ.എം.യു.പിസ്‌കൂള്‍ കടലുണ്ടിനഗരം, മുഹമ്മദിയ്യ സെക്കന്‍ഡറി മദ്രസ എന്നിവ വേദിയാകും.

പരിപാടിയുടെ നടത്തിപ്പിനായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ചെയര്‍മാനായി സ്വാഗതസംഘം രൂപവത്കരിച്ചു. 22ന് രാവിലെ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനംചെയ്യും.

പത്രസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ കെ.പി. മുഹമ്മദ്, സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ അലിഫൈസി പാവണ്ണ, കെ.പി.എസ്.എ. തങ്ങള്‍, കെ.പി. ബാവഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.