വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികത്തിന്റെ ഭാഗമായി താലൂക്ക് തലങ്ങളില്‍ നടത്തപ്പെടുന്ന ദഅ്‌വാ സംഗമങ്ങള്‍ 25 ന് ചൊവ്വാഴ്ച ആരംഭിക്കും.ചുണ്ടേല്‍ ഇസ്സത്തുല്‍ ഇസ്‌ലാം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈത്തിരി താലൂക്ക് സംഗമം രാവിലെ 10.30 ന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ പങ്കെടുക്കും. യൗവ്വനം ബാധ്യതകള്‍ മറന്നുവോ എന്ന വിഷയം ഫരീദ് റഹ്മാനി കാളികാവ് അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ജനറല്‍ ടോക്കിന് ഇബ്രാഹിം ഫൈസി പേരാല്‍, ശംസുദ്ദീന്‍ റഹ്മാനി, ഹാരിസ് ബാഖവി നേതൃത്വം നല്‍കും.26 ന് ബുധനാഴ്ച കല്ലുവയല്‍ മദ്‌റസാ ഹാളില്‍ നടക്കുന്ന ബത്തേരി താലൂക്ക് സംഗമം സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തല്ലൂര്‍ വിഷയമവതരിപ്പിക്കും. കെ അലി മാസ്റ്റര്‍, കെ എ നാസര്‍ര്‍ മൗലവി, എ കെ സുലൈമാന്‍ മൗലവി പ്രസീഡിയം നിയന്ത്രിക്കും. മഹല്ലുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മൂന്നുവീതം പ്രനിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. മഹല്ലുതലങ്ങളില്‍ സാമൂഹിക ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളെ തല്‍പരരാക്കുന്നതോടൊപ്പം അതിനാവശ്യമായ പരിശീലനം നല്‍കലാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്