അബുദാബി അബുദാബിയിലെ മലപ്പുറം ജില്ലക്കാരായ മുഴുവന്‍ സമസ്ത അനുഭാവികളെയും SKSSF ന്റെ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് അബു ദാബി മലപ്പുറം ജില്ല SKSSF ഒരു വിപുലമായ മുഴുദിന പ്രവര്‍ത്തക സംഗമം "വസന്തം-1434" എന്ന പേരില്‍ഈ വരുന്ന ചൊവ്വാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചര വരെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തുകയാണ്. കൂടെയുള്ള പോസ്റ്ററില്‍ കാണിച്ച പ്രകാരം പ്രഗല്‍ഭരായ രണ്ടു വാഗ്മികള്‍ രാവിലെയും വൈകുന്നേരവുമായി നടക്കുന്ന സെഷനുകളില്‍ നമ്മോടു സംവദിക്കുന്നു. കൂടെ മറ്റു കലാപരിപാടികളും ചര്‍ച്ചകളും അടങ്ങുന്ന പല വിഭവങ്ങളും ഉള്ളതിനാല്‍ മലപ്പുറം ജില്ലക്കാരായ എല്ലാ സമസ്ത അനുഭാവികളും പങ്കെടുക്കണമെന്ന് വളരെ താല്പര്യപൂര്‍വ്വം അറിയിക്കുന്നു. കൂടെയുള്ള പോസ്റ്റര്‍ കാണുക. രാവിലെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉച്ചഭക്ഷണവും ഉണ്ടാവുന്നതാണ്.