ആദര്‍ശ പടയണി ഒഴുകിയെത്തി, എസ്‌.വൈ.എസ്‌ പ്രഖ്യാപന സമ്മേളനം ചരിത്രമായി

''പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്''  SYS 60 ാം വാര്‍ഷികം  2014 ഏപ്രില്‍ 4,5,6, തിയ്യതികളില്‍ കാസര്‍ഗോഡ്‌ വാദിത്വയ്‌ബയില്‍ 
സമ്മേളനത്തെ കുറിച്ചുള്ള  ഇന്നത്തെ ഒരു പത്ര റിപ്പോര്‍ട്ട്



കാളമ്പാടി ഉസ്താദ്‌ നഗര്‍ (തിരുവനന്തപുരം): ആദര്‍ശ  പ്രസ്ഥാനത്തിന്റെ വിളി കേട്ട് ഒഴുകിയെത്തിയ   വിശ്വാസി സാഗരത്തെ സാക്ഷിയാക്കി സുന്നി യുവജനസംഘം അറുപതാം വാര്‍ഷികം പ്രഖ്യാപിച്ചു.
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലും പുറത്തും തിങ്ങിനിറഞ്ഞ സദസ്സില്‍ പാണക്കാട് സയ്യിദ് ഹൈദരലി  ശിഹാബ്തങ്ങളാണ്   പ്രഖ്യാപനം  നിര്‍വഹിച്ചത്.
 2014 ഏപ്രില്‍ 4,5,6 തീയതികളില്‍ കാസര്‍കോട്ട് വെച്ചായിരിക്കും  60 ആം വാര്‍ഷികം നടത്തുക.
വേദിക്ക് വാദിത്വയ്‌ബ എന്ന നാമകരണവും അ ദ്ദേഹംനല്‍കി.. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്' എന്നതായിരിക്കും സമ്മേളനത്തിന്റെ പ്രമേയം.
പ്രശ്‌നപരിഹാരത്തിന് സായുധ മാര്‍ഗമാണ് ശരിയെന്ന് വാദിക്കുന്നത് വിഡ്ഡിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ ആത്മപരിശോധന നടത്തി തിരുത്തണം. നന്മയും സത്യവും നീതിയുമാണ് ഇസ്‌ലാം ഉപദേശിക്കുന്നത്. ഇസ്‌ലാമില്‍ നിന്ന് കടമെടുത്തതല്ലാതെ ഒരു നന്മയും ആരും കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏത് സമുദായത്തിനും ശാശ്വതമായ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു. 25 വര്‍ഷം കൊണ്ട് മുസ്‌ലിം സമുദായം നേടിയ വിദ്യാഭ്യാസ പുരോഗതിക്ക് സമസ്ത എന്ന സംഘടന നല്‍കിയ സംഭാവന വലുതാണ്. അത് സമൂഹത്തിന്റ നേട്ടമായി മാറുകയും ചെയ്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ഷിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, , പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ ശൈഖുനാ  സി. കോയക്കുട്ടി മുസലിയാര്‍ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ  ചെറുശേരി സൈനുദ്ദീന്‍ മുസലിയാര്‍, ആലുവ മുഹിയുദീന്‍ കുട്ടി മുസലിയാര്‍, എം.ടി. അബ്ദുള്ള മുസലിയാര്‍,അബ്ദുസമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍,  എ.പി. മുഹമ്മദ് മുസലിയാര്‍ കുമരംപുത്തൂര്‍ കെ. ആലിക്കുട്ടി മുസലിയാര്‍, തോന്നയ്ക്കല്‍ ജമാല്‍, ഹസന്‍ ആലങ്കോട്, എ അബ്ബാസ് സേട്ട് ,  ചെര്‍ക്കളം അബ്ദുള്ള, മന്ത്രി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി, ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
മഅദനിക്ക് നീതി ലഭ്യമാക്കുക, എ.പി. അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ സമസ്തയുടെ പൊതുഅംഗീകാരം തകര്‍ക്കുന്നതിന് നടത്തുന്ന നീക്കങ്ങള്‍ക്ക് ചിലര്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക, സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
പ്രഖ്യാപന സമ്മേളനത്തില്‍ നടന്ന പ്രമുഖരുടെ പ്രഭാഷങ്ങള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക