നാടും നഗരവും ഉണര്‍ന്നു..ജില്ലകള്‍ മനുഷ്യജാലികക്കൊരുങ്ങുന്നു


കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ജില്ലാ തല പരിപാടികള്‍ക്ക് തുടക്കമായി.. ഇനിയെങ്ങും   സൗഹൃദത്തിന്റെ കരുതിവെപ്പുകള്‍ ഓര്‍മിപ്പിച്ചു മനുഷ്യ ജാലികയുടെ അലയൊലികള്‍ ഉയരും. 
കാസര്‍ കോട്ടെ മനുഷ്യ ജാലികയുടെ പ്രഖ്യാപനം കാഞ്ഞങ്ങാട് വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി സയ്യിദ് മുഹമ്മദ് കോയ ജിഫ്രി തങ്ങള്‍ നിര്‍വ്വഹിച്ചു.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഫൈസല്‍ ഫൈസി മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. 
താജുദ്ധീന്‍ ദാരിമി പടന്ന, സത്താര്‍ ചന്തേര, മൊയ്തീന്‍ ചെര്‍ക്കള, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍,സി.കെ.കെ.മാണിയൂര്‍, എന്‍.പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുന്നുങ്കൈ, യു.ബഷീര്‍ ഉളിയത്തടുക്ക, കെ.യു. ദാവൂദ് ഹാജി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, എ. അബ്ദുറഹ്മാന്‍ ഉളിയത്തടുക്ക, ഉമ്മര്‍ തൊട്ടിയില്‍, കെ.എം.ശറഫുദ്ധീന്‍, സഈദ് അസ്ഹദി, ഇസ്മായില്‍ മൗലവി കാഞ്ഞങ്ങാട്, റഷീദ് ഫൈസി ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.