(വിവാദമാകുന്നതിന് മുമ്പ്‌വി
ഘടിത സൈറ്റില്‍ നല്‍കിയിരു ന്നകേശ ഫോട്ടോകളില്‍ ഒന്ന്) |
കൊച്ചി: മുഹമ്മദ് നബിസ) തങ്ങളുടെ തിരുകേശമെന്ന് പ്രചരിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ കൊണ്ടുവന്ന വ്യാജ കേശതിനെതിരില്‍ അല്ലാഹുവിന്റെ കോടതിക്ക് മുമ്പേ ഭൌതിക കോടതിയും ഇടപെടുന്നു.
ബോംബയിലെ ചോര്‍ ബസാറിലെ വ്യാപാരിയായ ഇക്ബാല്‍ ജാലിയാ വാലയില്‍ നിന്നും നേരത്തെ കാരന്തൂര്‍ മര്‍കസില്‍ കൊണ്ട് വന്ന വ്യാജ മുടിയുടെ സനദ് തെളിയിക്കാന്‍ കാന്തപുരത്തിന് കഴിയാതെ വന്നപ്പോള്‍, അബൂദാബിയിലെ ശൈഖ് ഖസ്‌റജി മുഖേനെ അതേ വ്യക്തിയില്‍ നിന്നു തന്നെ വ്യാജ മുടി തിരുകേശമെന്ന പേരില്‍ കാന്തപുരം മര്‍കസില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ സനദില്ലാത്ത മുടിയാണ് വീണ്ടും മര്‍കസില്‍ കൊണ്ട് വന്ന് ആത്മീയ ചുഷണം നടത്തുന്നതെന്നും കുപ്രചരണങ്ങളും പ്രവാചകനിന്ദയും തുടരുന്നതെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ നിജ സ്ഥിതി അന്വഷിക്കാന്‍ സമസ്‌ത -പോഷക സംഘടനാ നേതാക്കള്‍ ബോംബെയിലെ ജാലിയാ വാലയെ സമീപിക്കുകയായിരുന്നു.
ജാലിയാവാലയുടെ പക്കലും സനദില്ലാത്ത വ്യാജ മുടികളാണുള്ളതെന്നു മനസ്സിലാക്കിയ നേതാക്കള്‍ പണം നല്‍കി 7 കേശങ്ങള്‍ സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തി പരീക്ഷണ വിധേയമാക്കുകയും കോഴിക്കോട്ട് പ്രദര്‍ശനം നടത്തി ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നിട്ടും വ്യാജ കേശത്തെ കൈവിടാതെ വിവാദം മറച്ചു പിടിക്കാന്‍ കേരളയാത്രക്കിറങ്ങിയ കാന്തപുരത്തിന്റെ കുത്സിത നീക്കം തുറന്നു കാണിച്ച് എസ്.കെ.എസ്.എസ്.എഫ് വിമോചനയാത്രയുമായി രംഗത്തിറങ്ങിയിരുന്നു.
ഇതോടെ വ്യജമുടിയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ സഖാഫികള്‍ അടക്കമുള്ള കാന്തപുരം ഗ്രൂപ്പിലെ പ്രമുഖര്‍ സമസ്‌തയിലേക്ക് മടങ്ങുയും വ്യാജകേശത്തിനെതിരെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു..
ഇതോടെ വ്യാജകേശ പ്രചരണം പാടെ അവസാനിപ്പിച്ച് മറ്റു ചില പരിപാടികളുമായി അണികളെ കൂടെ നിര്‍ത്തി കൊണ്ടുപോകാന്‍ കാന്തപുരം പാടുപെടുന്നതിനിടെയാണ് ഇവ്വിഷയകമായി കേരള ഹൈക്കോടതി അദ്ധേഹത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.
തിരുകേശ വിവാദത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പ്രചരണം സംബന്ധിച്ച് സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നു കാണിച്ച് വടകര സ്വദേശി യു.സി അബു നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്..........
നേരത്തെ ഈ വിഷയം സംബന്ധിച്ച് ഹരജി നല്‍കിയിരുന്നെങ്കിലും പൊതുതാല്‍പ്പര്യ ഹരജിയാക്കി നല്‍കാന്‍ ഹൈക്കോടതിഹരജിക്കാരനോട് നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് അഡ്വ. വി ടി കെ മോഹനന്‍ മുഖേന പൊതുതാല്‍പ്പര്യ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജിയിലാണു ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നോട്ടീസയക്കാന്‍ ഉത്തരവായത്.
നേരത്തെ ഈ വിഷയം സംബന്ധിച്ച് ഹരജി നല്‍കിയിരുന്നെങ്കിലും പൊതുതാല്‍പ്പര്യ ഹരജിയാക്കി നല്‍കാന്‍ ഹൈക്കോടതിഹരജിക്കാരനോട് നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് അഡ്വ. വി ടി കെ മോഹനന്‍ മുഖേന പൊതുതാല്‍പ്പര്യ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജിയിലാണു ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നോട്ടീസയക്കാന്‍ ഉത്തരവായത്.
മറ്റ് സര്‍ക്കാര്‍ എതിര്‍കക്ഷികളായ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും നോട്ടീസയക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍,ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.