KICR സൗഹൃദ സംഗമം ആവേശമായി

അബൂദബി : കേരള ഇസ്‍ലാമിക് ക്ലാസ് റൂമിന്‍റെ പ്രചരണാര്‍ത്ഥം അബൂദബി SKSSF .ടി. വിംഗ് സംഘടിപ്പിച്ച KICR സൗഹൃദ സംഗമം ആവേശമായി. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ക്ലാസ് റൂമിലൂടെ പരിചയപ്പെട്ടവര്‍ പരസ്പരം കണ്ടുമുട്ടലിന്‍റെയും സൗഹൃദം പങ്കുവെക്കലിന്‍റെയും വേദിയായി മാറി. നിരവധി പ്രവര്‍ത്തകരെ കൊണ്ടും സംഗമം ശ്രദ്ധേയമായി. SKSSF അബൂദബി സ്റ്റേറ്റ് പ്രസിഡന്‍റ് ബഹു ഹാരിസ് ബാഖവിയുടെ അധ്യക്ഷതയില്‍ ക്ലാസ് റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഹു. ഉമര്‍ കൊളത്തൂര്‍ ക്ലാസ്റൂം പ്രസന്‍റേഷന്‍ നല്‍കി. സയ്യിദ് അബ്ദു റഹ്‍മാന്‍ തങ്ങള്‍ (സെക്ര, ഇസ്‍ലാമിക് സെന്‍റര്‍ പബ്ലിക് റിലേഷന്‍), സുന്നി സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുറഹ്‍മാന്‍ ഒളവട്ടൂര്‍, ബഹു. ഉസ്താദ് സഅദ് ഫൈസി, ഹംസ മുസ്‍ലിയാര്‍, ഉസ്മാന്‍ ഹാജി (സുന്നി സെന്‍റര്‍), റശീദ് ഫൈസി (SKSSF സ്റ്റേറ്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൌഫല്‍ അസ്അദി സ്വാഗതവും സജീര്‍ ഇരിവേരി നന്ദിയും പറഞ്ഞു. പരിപാടിക്ക് ഐ.ടി. വിംഗ് പ്രവര്‍ത്തകരായ മുഹമ്മദ് കോയ തങ്ങള്‍, റാഫി ഹുദവി, സാജിദ് രാമന്തളി, സിയാദ് കരിന്പം, മുനീര്‍ പരപ്പില്‍, ബദര്‍, ശാഫി വെട്ടിക്കാട്ടിരി, നൌഫല്‍ പട്ടാന്പി എന്നിവര്‍ നേതൃത്വം നല്‍കി.