അരീക്കോട്: ഊര്‍ങ്ങാട്ടിരി ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നും എന്നാല്‍ പ്രവാചക കേശങ്ങളെന്ന പേരില്‍ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമര്‍ ദര്‍സി തച്ചണ്ണ അധ്യക്ഷതവഹിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ്‌ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ബഷീര്‍ ദാരിമി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മന്‍സൂര്‍ മൗലവി, അബ്ദുല്‍ഗഫൂര്‍ യമാനി എന്നിവര്‍ പ്രസംഗിച്ചു.