മക്ക
: മക്ക
ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര
കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു. ഓമാനൂര്‍
അബ്ദുറഹ്‍മാന്‍ മൗലവി
(ചെയര്‍മാന്‍),
അമാനത്ത്
മുഹമ്മദ് ഫൈസി (പ്രസിഡന്‍റ്),
അബൂബക്കര്‍
സിദ്ദീഖ് (ജന.സെക്ര),
സൈനുദ്ദീന്‍
പാലോളി (ട്രഷറര്‍)
എന്നിവരാണ്
പുതിയ ഭാരവാഹികള്‍.
ഇസ്‍ലാമിക്
സെന്‍റര്‍ സെക്രട്ടറി മുസ്തഫ
മാസ്റ്റര്ന തെരഞ്ഞെടുപ്പ്
നിയന്ത്രിച്ചു. അറിവിനോടുള്ള
പ്രതിബദ്ധതയും കൂട്ടായ
പ്രവര്‍ത്തനവുമാണ് കേരള
മുസ്‍ലിംകളെ മറ്റുള്ളവരില്‍
നിന്നും വ്യത്യസ്തമാക്കുന്നതെന്നും
അത് പ്രവാസികള്‍ക്കും
പ്രചോദനമാകട്ടെ എന്നും അദ്ദേഹം
പ്രത്യാശിച്ചു.
യോഗം
സൈനുദ്ദീന്‍ പാലോളി ഉദ്ഘാടനം
ചെയ്തു. ഹുസൈന്‍
ശിഹാബ് തങ്ങള്‍ ആശംസാ പ്രസംഗം
നടത്തി. സിദ്ധീഖ്
വളമംഗലം സ്വാഗതവും കുഞ്ഞാപ്പ
പൂക്കോട്ടൂര്‍ നന്ദിയും
പറഞ്ഞു.
NB : സെന്‍ററിന്‍റെ
കീഴിലുള്ള മുഴുവന്‍ സമയ ഹജ്ജ്
വളണ്ടിയര്‍മാരുടെ സേവനത്തിന്
ബന്ധപ്പെടുക 0509686306
(അബ്ദുറഹ്‍മാന്‍),
0502340919 (സിദ്ധീഖ്)
- അബ്ദുല്‍
മുജീബ്