സമസ്ത സമ്മേളനം; മലപ്പുറം, കൊണ്ടോട്ടി മണ്ഡലംതല സുന്നി സെമിനാര്‍ ഇന്ന്

മലപ്പുറം: സമസ്ത 85-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശനിയാഴ്ച മലപ്പുറം, കൊണ്ടോട്ടി മണ്ഡലംതല സുന്നി സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മലപ്പുറം കണ്‍വെന്‍ഷന്‍ പൂക്കോട്ടൂര്‍ അറവങ്കര ടൗണ്‍ മസ്ജിദിലും കൊണ്ടോട്ടി കണ്‍വെന്‍ഷന്‍ മൂന്നുമണിക്ക് കൊണ്ടോട്ടി ഖാസിയാരകം മദ്രസയിലും നടക്കു മെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.