ഒരുക്കം 2011 സുന്നിസംഗമം ഇന്ന് എടപ്പാള്‍ ദാറുല്‍ ഹിദായയില്‍

എരമംഗലം: 'സത്യസാക്ഷികളാവുക' എന്ന പ്രമേയത്തില്‍ ഇന്ന് വൈകീട്ട് നാലിന് എടപ്പാള്‍ ദാറുല്‍ ഹിദായ കാമ്പസില്‍ ഒരുക്കം 2011 സുന്നിസംഗമം നടക്കും.
 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ്  ഒരുക്കം 2011  എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടന്നു വരുന്നത്.
പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലെ സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഈ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പൊന്നാനി ഖാസി എം.പി. മുത്തുകോയ തങ്ങള്‍ മഖ്ദൂമി അധ്യക്ഷതവഹിക്കും.