SKSSF ഇബാദ് ദഅ്‌വാ ക്യാമ്പ് 9 ന് പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍

കല്‍പ്പറ്റ: എസ് കെ എസ് എസ് എഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധക വിംഗായ ഇബാദിന്റെ പരിശീലന ക്യാമ്പ് 9 ന് (ശനി) രാവിലെ 10 മണി മുതല്‍ പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ നടക്കും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആരാധനയുടെ ആത്മാവ്, ആഫിയത്തും ആഖിബത്തും എന്നീ വിഷയങ്ങളില്‍ പ്രമുഖ പ്രഭാഷകന്മാര്‍ ക്ലാസ്സവതരിപ്പിക്കും. ഇബാദിന്റെ മൂന്നു മാസക്കാലത്തെ കര്‍മ്മ പദ്ധതിക്ക് ക്യാമ്പ് രൂപം നല്‍കും. ഇബാദില്‍ പുതിയതായി അംഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് കണ്‍വീനര്‍ അറിയിച്ചു. ഫോണ്‍: 9745887835.