കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ എസ്.കെ. എസ്.എസ്.എഫ്.ന്റെ നേതൃത്വത്തില്‍ ശാഖാ- ക്ലസ്റ്റര്‍- മേഖലാ തലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആവശ്യപ്പെട്ടു.
ശാഖാ തലങ്ങളില്‍ എസ്.വൈ.എസ്.ന്റെ നേതാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും പ്രചരണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പ്രചരണ പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം. സന്ദേശ യാത്രകള്‍,കുടുംബ സംഗമങ്ങള്‍, വിളംബര റാലികള്‍ തുടങ്ങിയവ സംഘടിപ്പിച്ച് പ്രചരണം സജീവമാക്കാന്‍ ഓരോ ഘടകങ്ങളും മുന്നോട്ട് വരണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.