സംയുക്ത ഖാസി.പ്രൊഫ.കെ.ആലിക്കുട്ടി ഉസ്താദിന്ന് ബദിയടുക്ക മേഖല SKSSF സ്വീകരണം നല്‍കി

ബദിയടുക്ക: കാസറകോട് സംയുക്ത ജമാഅത്ത് ഖാസിയായി തെരഞ്ഞെടുക്കപ്പെട്ടതിന്ന് ശേഷം ആദ്യമായി ബദിയടുക്കയില്‍ എത്തിയ സമസ്ത സെക്രട്ടറിയും പട്ടിക്കാട് ജാമിയ്യ- നൂരിയ്യ- അറബിക്ക് കോളേജ് പ്രിന്‍സിപ്പാളുമായ ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാ ര്‍എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക ടൗണില്‍ സ്വീകരണം നല്‍കി.ദഫ് മുട്ടുകളുടേയും സകൗട്ടിന്റെയും അകമ്പടികളോടെ നൂറു കണക്കിന്റെ പ്രവര്‍ത്തകര്‍ അദ്ധേഹത്തെ വേദിയിലേക്ക് ആനയിച്ചു.വേദിയില്‍ സമസ്ത ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ അദ്ധേഹത്തെ ശാള്‍ അണിയിച്ചു. എസ്.കെ. എസ്.എസ്.എഫ്. മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു.. ജില്ലാ പ്രസിഡണ്ട് താജ്ജുദ്ദീന്‍ ദാരിമി പടന്ന, ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇ. പി. ഹംസത്തുസഅദി, ഫസ്‌ലുറഹ്മാന്‍ ദാരിമി, മുനീര്‍ ഫൈസി ഇഡിയടുക്ക, പി.എസ്. ഇബ്രാഹിം ഫൈസി, അന്‍വര്‍ ഓസോണ്‍, ആദം ദാരിമി നാരമ്പാടി,മൂസ മൗലവി ഉമ്പ്രങ്കള,കെ.എസ്.റസാഖ് ദാരിമി,സിദ്ദീഖ് ബെളിഞ്ചം,ആലിക്കുഞ്ഞി ദാരിമി,കുഞ്ഞാമു പൈക്ക,ഹമീദ് ഹാജി ചെര്‍ളട്ക്ക,ആദം ദാരിമി നാരമ്പാടി,സുബൈര്‍ ഫൈസി അങ്കോല,ശരീഫ് ഹനീഫി ചെര്‍ളട്ക്ക,റസാഖ് അര്‍ഷദി കുമ്പഡാജ,ബഷീര്‍ മൗലവി,മൂസ മൗലവി ഉമ്പ്രങ്കള തുടങ്ങിയവര്‍ സംബന്ധിച്ചു.