സ്‌ക്കൂളിലെ ശിരോവസ്ത്ര നിരോധനം; സര്‍ക്കാര്‍ ഇടപെടന്നില്ലെങ്കിൽ SKSSF രംഗത്തിറങ്ങും എസ്.കെ.എസ്.എസ്.എഫ്

കാസറകോട്: സ്‌ക്കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെ വിലക്കി കൊണ്ട് ചില സ്‌ക്കൂള്‍ മാനേജ്‌മെന്റുകള്‍ നടത്തുന്ന മതസ്വാതന്ത്രിയത്തിന്ന് നേരെയുള്ള കടന്ന്കയറ്റം അങ്ങേയറ്റം പ്രധിഷേധാര്‍ഹവും പാശ്ചാത്യന്‍ രാഷ്ട്രങ്ങളിലെ തീരുമാനങ്ങളെ വെല്ലുന്നതുമാണെന്ന് എസ്.കെ .എസ്.എസ്.എഫ്.കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.ശിരോ വസ്ത്രം വിലക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത് വരുകയും പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ശിരോ വസ്ത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ചേരിതിരിവിനും വിഭാഗിയതയ്ക്കും ഇടയായിട്ടുമുണ്ട്.അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴ ജില്ലയിലെ ഒരു സ്‌ക്കൂളില്‍ ശിരോവസ്ത്രം
അണിഞ്ഞതിന്റെ പേരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌ക്കൂളില്‍ നിന്നും വീടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്താക്കിയ സംഭവം.ശിരോവസ്ത്രം ധരിക്കുക എന്നത് മുസ്ലിം പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം മത പരമായ ഒരു അവകാശമാണ്.മതേതരത്വത്തിന്റെ പ്രതീകമായ ഇന്ത്യാ രാജ്യത്ത് അത് നിഷേധിക്കുക എന്നുള്ളത് മത സ്വാതന്ത്യത്തിന്ന് നേരെയുള്ള കടന്ന് കയറ്റമാണ്.അതിന്ന് ഒരു സ്‌ക്കൂള്‍ മാനേജ്‌മെന്റിനേയും അനുവദിക്കില്ല.പ്രസ്തുത വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് തീരുമാനമെടുക്കണം.ഈ അവകാശം നേടിയെടുക്കുന്നതിന്ന് വേണ്ടിയിട്ട് സമരത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ടി വന്നാല്‍ എസ്.കെ.എസ്.എസ്.എഫ്.മുന്‍പന്തിയിലുണ്ടാകുമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.