Showing posts with label Alappuzha. Show all posts
Showing posts with label Alappuzha. Show all posts

S.K.S.S.F. ഇബാദ് തസ്കിയത്ത് കോണ്‍ഫറന്‍സ് ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴയില്‍

എസ്. കെ. എസ്. എസ് എഫ്‌ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദഅവ വിഭാഗമായ ഇബാദ് സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് ഈ വരുന്ന ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴ വലിയ കുളത്ത്‌ വെച്ച് നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് തസ്കിയത്ത് കോണ്‍ഫറന്‍സ്. "ആത്മ സംസ്കരണം സംബന്ധിച്ച വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ഇശഖ് തൗബ മജ്ലിസുകൾ, മറ്റ് വിവിധ സെഷനുകൾ എന്നിവയടങ്ങുന്നതായിരിക്കും തസ്കിയത്ത് കോണ്‍ഫറന്‍സ്. സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി, അബ്ദുൽ ഹമീദ്‌ ഫൈസി ഓണമ്പിള്ളി, മുഹമ്മദ് ഫൈസി റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ, സയ്യിദ്‌ ഹാഷിർ അലി ഷിഹാബ്‌ തങ്ങൾ, സാലിം ഫൈസി കൊളത്തൂർ, നഷാദ്‌ ബാഖവി, മഅ്മൂൻ ഹുദവി തുടങ്ങിയ പ്രഗത്ഭരായ ആളുകൾ വിഷയാവതരണങ്ങൾക്ക് നേതൃത്വം നല്‍കും. ആധുനിക സമൂഹത്തിൽ ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന ലക്ഷ്യബോധമില്ലായ്‌മക്കും ജീർണതയ്ക്കും മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് തസ്കിയത്ത് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
- SKSSF STATE COMMITTEE

SKSSF സൗത്ത് കേരള എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ശംസുൽ ഉലമ സ്മാരക സൗധത്തിൽ വെച്ച് സൗത്ത് സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. സെയ്യിദ് അബ്ദുല്ല ദാരിമി അൽ ഐദറൂസി അധ്യക്ഷത വഹിച്ചു. എസ്. കെ. ജെ. എം ആലപ്പുഴ ജില്ല പ്രസിഡന്റ് പി. എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സൗത്ത് കേരള എംപവറിംഗ് പ്രോജക്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് ഉവൈസ് ഫൈസി ആലപ്പുഴ, ഡോ: ശരീഫ് നിസാമി തിരുവനന്തപുരം , ജലീൽ പുക്കുറ്റി കോട്ടയം എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രധാന ഭാരവാഹികളും സഹചാരി ഭാരവാഹികളും പ്രതിനിധികളായി പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ ഖാദർ ഹുദവി സെക്രട്ടറിയേറ്റ് അംഗം സ്വാലിഹ് ഇടുക്കി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൾ സലീം റശാദി സ്വാഗതവും അനീസ് റഹ്‌മാൻ മണ്ണഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE

SMF തര്‍ത്തീബ്-2021; സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ (20-01-2021)

ചേളാരി -മുസ്‌ലിം സമുദായത്തിന്റെ കരുത്തും കരുതലുമായ മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 2021 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന അദാലത്തിന്റെ ഭാഗമായ എസ്.എം.എഫ് തര്‍ത്തീബ്-2021 ന്റെ സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ ആലപ്പുഴയില്‍ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അദാലത്തുകളില്‍ ക്ലാസ് നടത്തുന്ന ആര്‍.പിമാര്‍ ഹെല്‍പ് ഡെസ്‌ക് ടേബിള്‍ ടോക്ക് എന്നിവക്ക് നേതൃത്വം നല്‍കുന്ന പഞ്ചായത്ത്, മേഖലാ സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ട്രൈനിംഗ് വര്‍ക്ക്‌ഷോപ്പില്‍ നടക്കും.

ആലപ്പുഴ ശംസുല്‍ ഉലമാ സ്മാരക സമസ്ത ജില്ലാ സൗധത്തില്‍ SMF ജില്ലാ പ്രസിഡണ്ട് മജീദ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ 2021 ജനുവരി 20 രാവിലെ 10-ന് ആരംഭിക്കുന്ന വര്‍ക്ക്‌ഷോപ്പ് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയത്തല്ല തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും, പ്രശസ്ത ട്രൈയ്‌നര്‍ ഷാജിഹു ശെമീര്‍ അസ്ഹരി ക്ലാസ് നടത്തും. അബ്ദു റഹ്മാന്‍ അല്‍ ഖാസിമി, മഹ്മൂദ് മുസ്‌ലിയാര്‍, നൗശാദ് കൊക്കാട്ട്തറ, പ്രൊഫ. തോന്നക്കല്‍ ജമാല്‍, ടങഖ ബക്കര്‍ ഹാജി, എ.കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട് എന്നിവര്‍ സംബന്ധിക്കും.
- SUNNI MAHALLU FEDERATION

SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.

എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി പ്രചാരണോദ്ഘാടനം ജൂലൈ 08 ഞായര്‍

ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂടു തീര്‍ക്കാം'' എന്ന പ്രമേയവുമായി 2018 ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനവും റെയിഞ്ച് തല ശാക്തീകരണ കാമ്പയിനിന്റെ ഉദ്ഘാടനവും നാളെ രാവിലെ 8.30 ന് ആലപ്പുഴ മണ്ണഞ്ചേരി ചിയാംവെളി ഇര്‍ഷാദുല്‍ ഇസ്ലാം മദ്‌റസയില്‍ വെച്ച് നടക്കും. റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരവം സില്‍വര്‍ ജൂബിലി പ്രചാരണ കാമ്പയിനിന്റെ പദ്ധതി പ്രഖ്യാപനവും പരിപാടിയില്‍ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി അദ്ധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്ലാ തങ്ങള്‍ ദാരിമി അല്‍ ഐദറൂസി, ടി.എച് ജഅ്ഫര്‍ മൗലവി, ശൈഖുനാ ഐ.ബി ഉസ്മാന്‍ ഫൈസി, മുഹമ്മദ് ഹനീഫ ബാഖവി, പി.എ ശിഹാബുദ്ധീന്‍ മുസ്ലിയാര്‍, വി.പി അബ്ദുല്‍ ഗഫൂര്‍ അന്‍വരി, സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി, നിസാര്‍ പറമ്പന്‍, കുന്നപ്പള്ളി മജീദ്, എം.മുജീബ് റഹ്മാന്‍, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ഹമിസുല്‍ ഫുആദ് വെള്ളിമാട്ക്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുബശിര്‍ വയനാട്, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, സജീര്‍ കാടാച്ചിറ, മുഹ്‌സിന്‍ ഓമശ്ശേരി, നാസിഫ് തൃശൂര്‍, അനസ് അലി ആമ്പല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത ആദര്‍ശ കാമ്പയിന്‍; ആലപ്പുഴയിലും മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും മേഖലാ സംഗമങ്ങള്‍

ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി മുതല്‍ മെയ് വരെ നടത്തുന്ന ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ആലപ്പുഴയിലും മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും മേഖലാ തല പ്രവര്‍ത്തക സംഗമങ്ങള്‍ നടക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാക്കുളം ഉള്‍പെടുന്ന ദക്ഷിണ മേഖലാ സംഗമം ഏപ്രില്‍ 21 ന് ആലപ്പുഴയിലും മലപ്പുറം, ത്യശൂര്‍, പാലക്കാട്, നീലഗിരി ജില്ലകള്‍ ഉള്‍പെടുന്ന മധ്യമേഖലാ സംഗമം ഏപ്രില്‍ 18ന് മലപ്പുറത്തും കോഴിക്കോട്, വയനാട്, കുടക്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പെടുന്ന ഉത്തര മേഖലാ സംഗമം കണ്ണൂരിലും കാസര്‍കോഡ്, കര്‍ണാടക എന്നിവ ഉര്‍പ്പെടുന്ന ഇന്റര്‍ സോണ്‍ സംഗമം ഏപ്രില്‍ 17 ന് കാസര്‍കോഡും നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ, മണ്ഡലം, മേഖലാ, പഞ്ചായത്ത്, മഹല്ല് തല ഭാരവാഹികളാണ് പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംഗമത്തില്‍ സംബന്ധിക്കും. ആദര്‍ശ വിശുദ്ധിയോടെ 100-ാം വാര്‍ഷികത്തിനൊരുങ്ങുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിശുദ്ദ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പുക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജരാക്കാനും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തുന്നത്. ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി സ്ഥാപന മേധാവികളുടെ കൂട്ടായ്മ, വിദ്യാര്‍ത്ഥി-പൂര്‍വ്വ വിദ്യാര്‍ത്ഥി, മീറ്റ് 200 മേഖലകളില്‍ സമ്മേളനങ്ങള്‍, മഹല്ല് തല കുടുംബസംഗമങ്ങള്‍, സിഡി പ്രഭാഷണം, പുസ്തക കിറ്റ് വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 
- Samasthalayam Chelari

SKSSF ഇസ്തിഖാമ ആദര്‍ശ കോഴ്‌സ് നടത്തുന്നു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ആദര്‍ശ വിഭാഗം ഇസ്തിഖാമ സമിതിയുടെ കീഴില്‍ സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളില്‍ ആദര്‍ശ പഠന കോഴ്‌സ് ആരംഭിക്കുന്നു. കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന രണ്ടുവര്‍ഷത്തെ കോഴ്‌സാണിത്. ആദര്‍ശ പ്രചാരണ രംഗത്ത് മികവുള്ള പ്രബോധകരെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം. കോഴ്‌സിനു ചേരാന്‍ താല്‍പര്യമുള്ള ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ഥികള്‍ www.skssf.in എന്ന സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണമായി പൂരിപ്പിച്ച് എപ്രില്‍ 15നകം എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റി, ഇസ്ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട്-2 എന്ന വിലാസത്തിലോ, skssfisthiqama@gmail.com എന്ന ഇമെയ്‌ലിലോ അയക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9744896160, 9946005509, 9562646391.
- SKSSF STATE COMMITTEE

ജന സാഗരം ഒഴുകിയെത്തി; സമസ്ത 90ാം വാര്‍ഷികത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി


വരക്കല്‍നഗര്‍: പുണ്യങ്ങളുടെ നഗരിയില്‍ നിന്ന് വിടവാങ്ങുമ്പോള്‍ ഉയരുന്നത് ആദര്‍ശ വിശുദ്ധിയുടെ മഹോന്നതിയും സംഘബലത്തിന്റെ ഉള്‍കരുത്തും. കര്‍മ്മമണ്ഡലങ്ങളില്‍ അടിപതറാതെ നേര്‍വഴിയിലൂടെയുള്ള യാത്രയ്ക്ക് കരുത്താര്‍ജ്ജിച്ചാണ് ഓരോ മനസും വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നിന്ന് പിരിയുന്നത്. പുണ്യമതത്തിന്റെ നേര്‍വാഹകരായി സകല പ്രതിസന്ധികള്‍ക്കെതിരെയും പോരാടാന്‍ തനിച്ചല്ല, മറിച്ച് ഒരു ആദര്‍ശസാഗരം തന്നെ കൂടെയുണ്ടെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കി കൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90 മാത് വാര്‍ഷിക മഹാസമ്മേളനത്തിന് സമാപ്തി കുറിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം പുതുതലമുറയ്ക്ക് കൈമാറി ആദര്‍ശപ്രസ്ഥാനം അജയ്യശക്തിയായി മലയാളമണ്ണില്‍ നിലകൊള്ളുന്നുവെന്ന ഉണര്‍ത്തലായി മാറി കാല്‍കോടിയോളം സുന്നികര്‍മ്മഭടന്മാര്‍ അണിനിരന്ന മഹാസമ്മേളനം.
 തെക്കന്‍കേരളം ആദ്യമായി ആതിഥേയത്വം വഹിച്ച സമസ്തയുടെ സമ്മേളനം പുത്തന്‍ ആശയങ്ങള്‍ക്കും വ്യതിചലനങ്ങള്‍ക്കും കേരളത്തിന്റെ മുസ്‌ലിം മനസിനെ മാറ്റാനാവില്ലെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. തൊഴിലാളി വിപ്ലവത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട ആലപ്പുഴയുടെ മണ്ണില്‍ പുതുചരിത്രം തീര്‍ത്തു സുന്നിസാഗരം ഇരമ്പിയപ്പോള്‍ ആത്മീയതയുടെ പറുദീസയ്‌ക്കൊപ്പം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ശുഭസന്ദേശം കൂടി പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു. സമ്മേളന പ്രമേയങ്ങളെക്കാള്‍ ആത്മവിശുദ്ധിയുടെ വലിയ സന്ദേശവും ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള പ്രാര്‍ത്ഥനാസംഗമവുമാണ് സമസ്ത സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്.
ആത്മചൈത്യനം തുളുമ്പുന്ന നേതൃത്വവും അച്ചടക്കമുള്ള അനുയായി വൃന്ദവുമുള്ള സമസ്തയുടെ സമ്മേളനം ഇവ രണ്ടിന്റെയും

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-സമാപന സമ്മേളനം

സമസ്ത 90ാം വാര്‍ഷികം; ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല

ആലപ്പുഴ (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വാർഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല. ദേശീയപാതയിൽ കൊല്ലം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വൈഎംസിഎ പാലം വടക്കേ ജംക്‌ഷൻ വഴി ആലപ്പുഴ – ചേർത്തല കനാൽ കിഴക്കേ റോഡിലൂടെ കൊമ്മാടി ജംക്‌ഷനിലെത്തി വടക്കോട്ടു പോകണം. 
എറണാകുളം ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കലവൂർ ജംക്‌ഷനിൽ നിന്നു മണ്ണഞ്ചേരി ജംക്‌ഷനിലെത്തി തെക്കോട്ടു തിരിഞ്ഞ് ആലപ്പുഴ നഗരത്തിൽ ജില്ലാക്കോടതി പാലം – പൊലീസ് കൺട്രോൾ ജംക്‌ഷൻ – കല്ല‍ുപാലം – കൈതവന വഴി ദേശീയപാതയിൽ കയറി പോകണം. റയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ തിരുവാമ്പാടി ജംക്‌ഷനിൽ നിന്നു പടിഞ്ഞാറോട്ട് പോകണം. 
സമ്മേളനത്തിനുള്ള പ്രവർത്തകരുമായി ദേശീയ പാതയിൽ വടക്കു നിന്നെത്തുന്ന ഹെവി വാഹനങ്ങൾ കൊമ്മാടി ബൈപാസ് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കൊമ്മാടി ബൈപാസ്, ആലപ്പുഴ - ചേർത്തല കനാൽ പടിഞ്ഞാറെ റോഡ്, തുമ്പോളി പള്ളി ഗ്രൗണ്ട്, തുമ്പോളി ഹോണ്ട ഷോറൂമിനു വടക്കുവശമുള്ള ഗ്രൗണ്ട്, കൊമ്മാടി ജം‌ക്‌ഷനു വടക്ക‍് ദേശീയപാതയുടെ പടിഞ്ഞാറുവശം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. 
ദേശീയപാതയിൽ തെക്കു ഭാഗത്ത് നിന്ന് എത്തുന്ന വലിയ വാഹനങ്ങൾ കളർകോട് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കളർകോട് ബൈപാസ് ഭാഗത്തു പാർക്ക് ചെയ്യണം. സമ്മേളനത്തിനെത്തുന്ന ചെറിയ വാഹനങ്ങളിൽ പാസ് ഉള്ള വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മറ്റുള്ളവ വലിയകുളം ഗ്രൗണ്ട്, ലോറി സ്റ്റാൻഡിനു വടക്കുവശമുള്ള ഗ്രൗണ്ട്, റബർ ഫാക്‌ടറി ജംക്‌ഷനു വടക്കുള്ള ഡിസി മിൽസ് വക ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ട്രെയിലർ, കണ്ടെയിനർ ലോറി, ടാങ്കർ ലോറി എന്നിവ രാവിലെ 8 മണി മുതൽ സമ്മേളനം കഴിയുന്നതു വരെ ചേർത്തല മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തു തടയും. ഫോം മാറ്റിങ്സിന് സമീപമുള്ള റയിൽവേ അടിപ്പാത എമർജൻസി റൂട്ട് ആയതിനാൽ ഈ റോഡിൽ പാർക്കിങ് അനുവദിക്ക‍ില്ല. കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

സമസ്ത സമസ്ത 90ാം വാര്‍ഷികം; സമാപന മഹാസമ്മേളനം ഇന്ന്, സുന്നീ സാഗരമിരമ്പും

ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): സുന്നീ കൈരളിയുടെ മഹാസമ്മേളനത്തിന് ഇന്നു സമാപ്തി. അറബിക്കടലിന്റെ തീരത്തെ സാക്ഷിയാക്കി സുന്നീ സാഗരത്തിന്റെ അജയ്യത വിളിച്ചോതുന്ന മഹാസമ്മേളനത്തിനും അത്യപൂര്‍വമായ പ്രാര്‍ഥനാനിമിഷങ്ങള്‍ക്കും സാക്ഷിയാകാന്‍ കിഴക്കിന്റെ വെനീസ് സജ്ജമായി. ആലപ്പുഴ നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആലപ്പുഴ കടപ്പുറം അതിന്റെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിശാലമായ മനുഷ്യസാഗരത്തിനു വേദിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉദ്‌ബോധനങ്ങളും പ്രാര്‍ഥനകളും നിറഞ്ഞ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ 90-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ചതുര്‍ദിന ക്യാംപിനും ഇന്നു സമാപനം കുറിക്കും.
സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗാലാപുരം ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണത്തിനുള്ള സമസ്തയുടെ നിയമപോരാട്ടങ്ങള്‍ക്കു ലഭിച്ച വിജയം സമ്മേളനത്തിനു കൂടുതല്‍ ആവേശം നല്‍കി. ആത്മഹത്യയെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരേയുള്ള എറണാകുളം സി.ജെ.എം കോടതിവിധിയെ സമ്മേളനം സ്വാഗതം ചെയ്തു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ചിന് നടക്കുന്ന മഹാസമ്മേളനത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം സുന്നി പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ശൈഖ് ബൂത്തിബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മക്ക്ത്തൂം യു.എ.ഇ, മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, മാജിദ് അബ്ദുല്ല ഹസന്‍ മാജിദ് യു.എ.ഇ, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, സയ്യിദ് ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് കെനിയ, ശൈഖ് ഖത്താബ് ഖലീഫ കെനിയ, ശൈഖ് അബ്ദുന്നൂര്‍ ഇബ്‌ന് അബ്ദില്ലാഹ് അല്‍ മക്കിയ്യ് കെനിയ, ശൈഖ് സയ്യിദ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന, ശൈഖ് ഹംദാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പത്മശ്രീ എം.എ.യൂസഫലി, സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദ് എം.പി, കെ.സി.വേണുഗോപാല്‍ എം.പി, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജി.സുധാകരന്‍ എം.എല്‍.എ, ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ, അഡ്വ.എം.എം.ആരിഫ് എം.എല്‍.എ, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പി.പി.ഉമര്‍ കൊയ്യോട്, തോമസ് ജോസഫ്, എം.എ.ശൂക്കൂര്‍, എ.എം.നസീര്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും ഇസ്മാഈല്‍ കുഞ്ഞ് ഹാജി നന്ദിയും പറയും.-ജലീല്‍ അരൂക്കുറ്റി-സുപ്രഭാതം . 
കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-13-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

ഏകസിവില്‍കോഡിനുള്ള ഗൂഢശ്രമം പ്രതിരോധിക്കണം: സമസ്ത

സമസ്ത സമ്മേളനം പൊതു സമ്മേളനത്തോടെ ഞായറാഴ്ച സമാപിക്കും 
വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗര്‍: വിവിധ മതവിഭാഗങ്ങളും ആശയങ്ങളും പാരസ്പര്യത്തോടെ ജീവക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനായത്തരാജ്യമായ ഇന്ത്യയുടെ ഭരണഘടന രാജ്യത്ത് മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അനുവദിച്ചുതന്നിട്ടുണ്ടെന്നും ഈ വൈവിധ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയെന്ന രാഷ്ട്രം ശക്തമാകുന്നതെന്നും സമസ്ത സമ്മേളനപ്രമേയം വിലയിരുത്തി.
വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരം നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം. രാജ്യരക്ഷയും ക്ഷേമവും കൊതിക്കുന്ന മുഴുവനാളുകളും ഈ ശ്രമത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്തയോടൊപ്പം നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏകശിലാത്മകമായൊരു സന്ദേശം ഇന്ത്യ ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാന മുദ്രാവാക്യമാണ്. വൈദേശിക ശക്തികള്‍ക്കെതിരേയുള്ള വിമോചന പോരാട്ടരംഗത്ത് രാജ്യം ഒന്നിച്ചുനിന്നിട്ടുണ്ട്. സ്വതന്ത്രരാജ്യമെന്ന വികാരം രാഷ്ട്രത്തിന്റെ നെഞ്ചില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണ്ഠാജനകമായ വാര്‍ത്തകളാണു ഭരണകൂടങ്ങളില്‍ നിന്നു വരുന്നത്. രാജ്യത്ത് അസഹിഷ്ണുത പടരുന്നു. ഭരണഘടനാപദവിയില്‍ ഇരിക്കുന്നവര്‍ പോലും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന വിധത്തില്‍ സംസാരിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-12-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്തഃ 90ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം


 ആലപ്പുഴ(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍):തൊണ്ണൂറിന്റെ ആകാശപ്പരപ്പില്‍ നിറവിശുദ്ധിയുടെ നിലാവു പൊഴിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നവതിയാഘോഷങ്ങള്‍ക്കു കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ തുടക്കം. അഹ്‌ലുസ്സുന്നയുടെ നിലപാടുതറയിലുറച്ച ആശയസംവേദനങ്ങളുടെ നാലു ദിനരാത്രങ്ങള്‍ക്കാണ് അറബിക്കടലിന്റെ തീരം സാക്ഷ്യം വഹിക്കുന്നത്.
പാരമ്പര്യത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലേറ്റി ദൂരെ കര്‍ണാടകയുടെ അങ്ങേയറ്റം മുതല്‍ കന്യാകുമാരി കുളച്ചല്‍ വരെയുള്ള ഗ്രാമാന്തരങ്ങളില്‍ നിന്നു ചെറു നീരൊഴുക്കായി, പുഴയായി, പിന്നെ കടലായി പതിനായിരങ്ങള്‍ സംഗമിക്കുകയാണ് ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍.
സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആദര്‍ശവിശുദ്ധിയുടെ പതാക വാനിലുയര്‍ത്തിയതോടെ നാലുദിവസം നീളുന്ന സമ്മേളനത്തിനു നാന്ദിയായി.
പാല്‍വെളളക്കടലിലെ തിരമാലയാവാന്‍ ക്യാമ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ പരസഹസ്രങ്ങളാണ് ആലപ്പുഴയിലെ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്. പണ്ഡിത മഹത്തുക്കളേയും സാദാത്തീങ്ങളേയും സാക്ഷിയാക്കി ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമീ അല്‍ഫാളില്‍ അല്‍ദൂസരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സെഷനില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

സമസ്ത 90-ാം വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു

കോഴിക്കോട്: 2016 ഫെബ്രു. 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ നാടും നഗരവും ഒരുങ്ങുന്നു. ആദ്യമായി തെക്കന്‍ കേരളത്തില്‍ നടക്കുന്ന സമസ്തയുടെ വാര്‍ഷിക സമ്മേളനം വലിയ താല്‍പര്യത്തോടെയാണ് സമസ്തയുടെ ഓരോ പ്രവര്‍ത്തകനും വീക്ഷിക്കുന്നത്. സമസ്തയുടെ അനുഭാവികളെന്നപോലെ പുറത്തുള്ളവരും വലിയ കൗതുകത്തോടെയാണ് ആലപ്പുഴയില്‍ നടക്കുന്ന സമസ്തയുടെ സമ്മേളനത്തെ നോക്കികാണുന്നത്. പതിനായിരത്തോളം മദ്‌റസകള്‍ക്കും ആയിരക്കണക്കിന് മറ്റു ദീനീസ്ഥാപനങ്ങള്‍ക്കും എഞ്ചിനീയറിംഗ് കോളേജും ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശ വിശുദ്ധിയും സംഘശക്തിയും ലോകത്തിന് ഒരിക്കല്‍കൂടി കാണിച്ചുകൊടുക്കുന്നതാവും 90-ാം വാര്‍ഷിക മഹാസമ്മേളനം. സമ്മേളന പ്രചാരണാര്‍ത്ഥം ചുമരെഴുത്തുകളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് ഓരോ മഹല്ലിലും ആദര്‍ശ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. 2016 ജനുവരി 15 മുതല്‍ കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്ത് നിന്നും സന്ദേശ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇരു ജാഥകളും 21 ന് ആലപ്പുഴയില്‍ സംഗമിക്കും.
25000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠനക്യാമ്പിന്റെ റജിസ്റ്റ്രേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകം ബയോഡാറ്റ നല്‍കിയാണ് പ്രതിനിധികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വിവിധ സബ്കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. ഫെബ്രുവരി 14ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്കുള്ള വാഹനങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ ഇതിനകം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. 25 ലക്ഷം പേരാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. വിശാലമായ ആലപ്പുഴ കടപ്പുറം ഇതിനായി സജ്ജീകരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തുന്ന പ്രദര്‍ശനം സമ്മേളനത്തിന്റെ ആകര്‍ഷകബിന്ദുവായി മാറും.
- Samasthalayam Chelari

സമസ്ത 90-ാം വാര്‍ഷിക സമ്മേളനം ആലപ്പുഴയില്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനം 2016 ഫെബ്രു: 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഇതാദ്യമായാണ് ആലപ്പുഴയില്‍. സമസ്തയുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്. സപ്തംബര്‍ 5 ന് വൈകു: 3 മണിക്ക് ദക്ഷിണ മേഖല സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ആലപ്പുഴ വലിയമരം ഇര്‍ഷാദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രചരണ സമ്മേളനം ഒക്‌ടോബറില്‍ മംഗലാപുരത്ത് വെച്ച് നടത്താനും നിശ്ചയിച്ചു. സപ്തംബര്‍ 30 നകം ജില്ലാതല സ്വാഗതസംഘം രൂപീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ.പ്രസിഡണ്ട് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. 
എസ്.കെ.ജെ.എം.സി.സി പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. കെ.ടി. ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പി. മുഹമ്മദ് എന്ന കുഞ്ഞാണി മുസ്‌ലിയാര്‍, എം.പി. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍, കെ. മരക്കാര്‍ ഫൈസി, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, ഒ. കുട്ടി മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന്‍ ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.എം. അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.എ. ചേളാരി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ. മുഹമ്മദാജി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ.ടി. ഹുസയിന്‍ കുട്ടി, സത്താര്‍ പന്തല്ലൂര്‍, സലീം എടക്കര, സി.എച്ച്. മുഹമൂദ് സഅദി, അഡ്വ. പി.പി. ആരിഫ്, അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, മുഹമ്മദ് ഹനീഫ ബാഖവി, പി.എ. ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, അഹ്മദ് തെര്‍ളായി, മൂന്നിയൂര്‍ ഹംസ ഹാജി, കെ.കെ.എസ്. തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, റഹീം ചുഴലി, നിസാര്‍ പറമ്പന്‍, സി. സഈദ് മുസ്‌ലിയാര്‍, കെ.എച്ച്. നസീര്‍ ഖാന്‍ ഫൈസി, സി.പി. ഇഖ്ബാല്‍, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, സി. മുഹമ്മദലി ഫൈസി, ടി.മൊയ്തീന്‍ ഫൈസി, മുഹമ്മദ് രാമന്തളി  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SKIMVBoardSamasthalayam Chelari

മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യം: SKSSF ത്വലബാ വിംഗ്

എസ്. കെ. എസ്. എസ്. എഫ് ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു


ആലപ്പുഴ: മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യമാണെന്നും രാജ്യം ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ ഉജ്വല പ്രതീകങ്ങളായ ഇവയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പതിയാങ്കര ശംസുല്‍ ഉലമാ ആക്കാദമിയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തി നിയമങ്ങളുടെ ദൈവികത അനിഷേധ്യമാണ്. വ്യക്തി നിയമ സംരക്ഷണം മുസ്ലിംകളുടെ മാത്രം ബാധ്യതയല്ല. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ ഇതിനായി ഒന്നിക്കണമെന്നും കോണ്‍ഫറന്‍സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാലക്കെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിയുക, മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റു പ്രമേയങ്ങള്‍. 

വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എഡ്വൂഷോര്‍ ഡയറക്ടര്‍ ജഅ്ഫര്ഡ വാണിമേല്‍ ക്യാംപ് ഡയറക്ടറായിരുന്നു.
വെളളിയാഴ്ച വൈകീട്ട് 7 മണിക്ക് മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് എച്ച് പാനൂര്‍ ആധ്യക്ഷം വഹിച്ചു. ഡോ. സൂബൈര്‍ ഹുദവി ചേകനൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ് വിഷയാവതരണം നടത്തി. ശാനവാസ് കണിയാപുരം, ഉമ്മര്‍കുഞ്ഞി ആയാംപറമ്പില്‍, സലീം ഫൈസി ഒലിപ്പുഴ, ഉവൈസ് പതിയാങ്കര, റാശിദ് വി. ടി വേങ്ങര, ശാഹിദലി മാളിയേക്കല്‍, ഫായിസ് നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ശനി കാലത്ത് 6 മണിക്ക് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കി. മൈന്റ് ഡിസൈനിംഗ് സെഷന് സൈദ് മുഹമ്മദ് നേതൃത്വം നല്‍കി. 11 മണിക്ക് സമാപന സംഗമം സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി. പി ബാസിത് ചെമ്പ്ര ആധ്യക്ഷം വഹിച്ചു. നൗഫല്‍ വാഫി, ലത്തീഫ് പാലത്തുങ്കര, സഅദ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സുഹൈല്‍ പതിയാങ്കര നന്ദിയും പറഞ്ഞു. 
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തുന്നു
- SKSSF STATE COMMITTEE

ദക്ഷിണ കേരള ത്വലബ കോണ്‍ഫറൻസിന് ആലപ്പുഴയിൽ തുടക്കമായി

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബ കോണ്‍ഫറൻസിന് പതിയങ്കര ശംസുൽ ഉലമ ആര്‍ട്ട്‌സ്‌ കോളേജിൽ തുടക്കമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം പത്തനംതിട്ട, ഇടുക്കി ആലപ്പുഴ ഏറണാകുളം ജില്ലകളിലെ മതവിദ്യാർതികൾ പങ്കെടുത്തു. 
വൈകീട്ട് 4 മണിക്ക്‌ ഹംസക്കോയ തങ്ങൾ ലക്ഷദ്വീപ് പതാക ഉയർത്തി. മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ്‌ ഇസ്മാഈൽ കുഞ്ഞു ഹാജി മന്നാർ ഉദ്ഘാടനം ചെയ്തു. നവാസ് പാനൂർ ആധ്യക്ഷം വഹിച്ചു. ഫക്രുദീൻ അലി അഹമ്മദ്‌, ഡോ സുബൈർ ഹുദവി ചേകനൂർ വിഷയാവതരണം നടത്തി. ഷാനവാസ് കണിയാപുരം, ഉമ്മർ കുഞ്ഞി ആയാപറന്പ്, സലീം ഫൈസി, സയ്യിദ് ഹമീദ് തങ്ങൾ, ജാഫർ വാണിമേൽ, സിപി ബാസിത് ഉവൈസ്‌ പതിയങ്കര സംസരിച്ചു. 
ഇന്ന് ആസിഫ് ദാരിമി പുളിക്കൽ, അബ്ദുല്ല കുണ്ടറ റഷീദ് ഫൈസി വെള്ളയിക്കോഡ് വിവിധ സെഷനുകളിൽ സംസാരിക്കും. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി സമാപന പ്രസംഗം നടത്തും.
ഫോട്ടോസ്: 1. ഹംസക്കോയ തങ്ങൾ ലക്ഷദ്വീപ് പതാക ഉയർത്തുന്നു. 2. മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ്‌ ഇസ്മാഈൽ കുഞ്ഞു ഹാജി മന്നാർ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) തുടക്കം

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് പതിയാങ്കര ശംസുല്‍ ഉലമാ ആര്‍ട്‌സ് കോളേജില്‍ തുടക്കമാവും. വൈകീട്ട് 5 മണിക്ക് സയ്യിദ് ഹമീദ് തങ്ങള്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മന്നാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ്, ജഅ്ഫര്‍ വാണിമേല്‍ സംസാരിക്കും. 
ശനിയാഴ്ച രാവിലെ 5 മണിക്ക് ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ഉച്ചക്ക് 1 മണിക്ക് സമാപന സംഗമത്തില്‍ അബ്ദുള്ള കുണ്ടറ, നവാസ് എച്ച് പാനൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നടത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മതവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബന്ധപ്പെടുക: 9895901199.
- SKSSF STATE COMMITTEE