സ്വഭാദൂഷ്യാരോപണം; ജമാലുദ്ദീന്‍ മങ്കടയെ മഹല്ല് ജമാഅത്ത് കമ്മറ്റി പുറത്താക്കി

മൗലവിയെ സംരക്ഷിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ജമാഅത്തെ
ഇസ്‌ലാമി; ഒടുവിൽ രാജിക്കത്ത് എഴുതി വാങ്ങലും പുറത്താക്കലും 
 ജമാലുദ്ദീന്‍ മങ്കട
തിരുവനന്തപുരം: സ്വഭാവ ദൂഷ്യത്തിന് അച്ചടക്കനടപടിക്ക് വിധേയനായ പാളയം ഇമാമും ജമാഅത്തെ ഇസ്ലാമി നേതാവുമായ ജമാലുദ്ദീന്‍ മങ്കടയെ പാളയം മഹല്ല് കമ്മറ്റി പുറത്താക്കി. മഹല്ല് ഭരണസമിതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജമാലുദ്ദീന്‍ മങ്കട എഴുതിനല്‍കിയ രാജിക്കത്ത് വെള്ളിയാഴ്ച രാത്രി ചേര്‍ന്ന മഹല്ല് ഭരണസമിതി യോഗമാണ് അംഗീകരിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇമാം സ്ഥാനം രാജിവെക്കുന്നുവെന്നാണ് ജമാലുദ്ദീന്‍ കത്തില്‍ പറയുന്നത്.
രാജി ജമാ അത്ത് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഇമാമിനെതിരെ നടപടിയെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഖുര്‍ആന്‍ ക്ലാസിലൂടെ പരിചയപ്പെട്ട അന്യ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധവും തുടര്‍ന്ന് വിവാഹം ചെയ്യേണ്ടി വന്നതിനെയും..
തുടര്‍ന്ന് ഇമാമിനെതിരെ കടുത്ത നടപടി ജമാ അത്ത് നേതൃത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന പാളയം മുസ്‌ലിം ജമാഅത്ത് ഭരണസമിതിയുടെ അടിയന്തരയോഗം മൗലവിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. മൗലവിക്കെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ കമ്മീഷനെയും നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇമാം രാജി വച്ചൊഴിഞ്ഞതെന്നാണ് സൂചന. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിനിയുമായി രണ്ട് വര്‍ഷമായി തുടരുന്ന ബന്ധമാണ് മൗലവിയുടെ സ്ഥാനം തെറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. നേരത്തെ രണ്ട് തവണ വിവാഹ മോചനം നേടിയതാണ് യുവതി.
ജമാഅത്തെ ഇസ്‌ലാമിയുടെ പാളയം ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസിലൂടെയാണ് മൗലവി യുവതിയുമായി അടുത്തതെന്നാണ് വിവരം. ബന്ധം മുറുകിയതോടെ യുവതി വിവാഹഭ്യര്‍ഥന നടത്തി.
നേരത്തെ വിവാഹിതനായ മൗലവി രണ്ടാം വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒക്‌ടോബര്‍ 20ന് രാത്രി അതീവ രഹസ്യമായാണ് പാച്ചല്ലൂര്‍ ജമാഅത്തില്‍ വെച്ചാണ് നിക്കാഹ് നടന്നത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിഷയം പാളയം ജമാഅത്ത് ഭരണസമിതിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചു. ജനങ്ങളെ നന്മയിലേക്ക് നയിക്കുന്ന ഇമാം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് അംഗീകരിക്കാന്‍ക്കാന്‍ കഴിയില്ലെന്ന് ഭരണ സമിതിയിലെ പ്രബല വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ചു.
മൗലവിയെ സംരക്ഷിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികള്‍ രംഗത്തുവന്നെങ്കിലും അംഗീകരിച്ചില്ല. ഒടുവില്‍ ഇമാം പദവിയില്‍ നിന്ന് നീക്കണമെന്ന പൊതുവികാരമാണ് ഭരണസമിതിയുടെ അടിയന്തര യോഗത്തിലുണ്ടായത്.
ജമാലുദ്ദീന്‍ മങ്കടയില്‍ നിന്ന് രാജിക്കത്ത് എഴുതി വാങ്ങിയതാണെന്നും സൂചനയുണ്ട്. ജമാഅത്തെ ഇസ്‌ലാമി വക്താവായി അറിയപ്പെടുന്ന ജമാലുദ്ദീന്‍ മങ്കട നേരത്തെ ശാന്തപുരം ഇസ്‌ലാഹിയ കോളജ് അധ്യാപകനായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി വേദികളിലെ പ്രമുഖ പ്രഭാഷകനാണ് ഇദ്ദേഹം. സ്‌കൂള്‍ അധ്യാപകനായ ജമാലുദ്ദീന്‍ അവധിയെടുത്താണ് ഇമാമായി സേവനമനുഷ്ടിച്ചിരുന്നത്.
അഞ്ച് വര്‍ഷമായി പാളയം മുസ്‌ലിം ജമാഅത്ത് ഇമാമായി പ്രവര്‍ത്തിക്കുന്ന മൗലവി ജമാലുദ്ദീന്‍ മങ്കടക്ക് കഴിഞ്ഞ മാസമാണ് അഞ്ച് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കിയത്.
ഭാര്യയും മക്കളും ഉണ്ടായിരിക്കെ രണ്ടാം വിവാഹം ചെയ്തത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ മങ്കടക്കെതിരെ ക്രിമിനല്‍ നടപടിക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു(അവ.ഓണ്‍ലൈൻ ഡസ്ക്)