ഷാര്‍ജ : നവംബര്‍ 6 മുതല്‍ 16 വരെ ഷാര്‍ജ യില്‍ നടക്കുന്ന മുപ്പത്തിനാലാമത് അന്താരാഷ്ട്ര പുസ്തകോത്സ വത്തോടനുബന്ധിച്ച് 'വായന ദൈവ നാമത്തില്‍' എന്ന പ്രമേയത്തില്‍ ഗള്‍ഫ് സത്യധാര പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് പേജില്‍ കവിയാത്ത ലേഖനങ്ങള്‍ നവംബര്‍ 13 ന് മുമ്പായി ഷാര്‍ജ ബുക്‌ഫെയറിലെ ഗള്‍ഫ് സത്യധാര സ്റ്റാളില്‍ നേരിട്ട് ഏല്‍പ്പിക്കേണ്ടതാണ്. 1, 2, 3 സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ സമാപന ദിവസം ഹാളില്‍ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505237446 എന്ന നമ്പറില്‍ ബന്ധപ്പെടുക.