"മത നവീകരണം തള്ളുക,കേശ ചൂഷണം തടയുക" മലപ്പുറത്തെ ആദർശ വിശദീകരണ സമ്മേളനവും മുഖാമുഖവും ശ്രദ്ധേയമായി (Record)

മലപ്പുറം: "മത നവീകരണം തള്ളുക,കേശ ചൂഷണം തടയുക" എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയും സംസ്ഥാന ഇസ്തിഖാമ സമിതിയും സംയുക്തമായി മലപ്പുറം സുന്നിമഹല്‍ പരിസരത്ത് മര്‍ഹൂം നാട്ടിക മൂസ മുസ്‌ലിയാര്‍ നഗരിയില്‍ ആദര്‍ശ വിശദീകരണ സമ്മേളനവും മുഖാമുഖവും സംഘടിപ്പിച്ചു. ഇസ്‌ലാമിക ശരീഅത്തിനേയും ആദര്‍ശത്തേയും ജനപ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ട് വികലമാക്കാന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികളുടേയും വ്യാജമെന്ന് സ്വയംബോധ്യപ്പെട്ടിട്ടും ചൂഷണവുമായി വീണ്ടും ഇറങ്ങിത്തിരിക്കുന്നവരുടേയും ആദര്‍ശ പാപ്പരത്തം തുറന്നു കാണിച്ച സമ്മേളനം ജന ബാഹുല്യത്താല്‍ ശ്രദ്ദേയമായി.
വ്യാജ കേശവുമായി ബന്ധപ്പെട്ടു കാന്തപുരം വിഭാഗത്തില്‍ രൂപപ്പെട്ടിട്ടുള്ള അഭ്യന്തര കലഹം മറ നീക്കി പുറത്തു വന്നു കൊണ്ടിരി ക്കുകയാണ്. ഇത്തരുണത്തില്‍ പോലും സത്യം മറച്ചുവെച്ചു കൊണ്ട് ചൂഷണം തുടരുന്നത് കടുത്ത വിശ്വാസ വഞ്ചനയാണ്.ഇത് പണ്ഡിത സമൂഹത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനമാണ്. ഉപരി സൂചിത
വിഷയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് സംശയനിവാരണത്തിന് അവസരമൊരുക്കിയ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. 
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതയില്‍ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുഹമ്മദ് സലീം ഇര്‍ഫാനി,മുജീബ് ഫൈസി പൂലോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.